ജിനു ജോസഫ്, 39, ടെക്സസില്‍ ലേയ്ക്കില്‍ മുങ്ങി മരിച്ചു
Published on 05 August, 2018
ഹ്യൂസ്റ്റണ്‍: മോസസ് ലേക്കില്‍ ബോട്ട് യാത്രക്കിടയില്‍ വെള്ളിയാഴ്ച രാത്രി കാണാതായനീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫിന്റെ (39)മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തി.
മലയാളികളായ മറ്റു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണ്അപകടം സംഭവിച്ചത്. ബോട്ടില്‍ ഉണ്ടായിരുന്ന ജിനുവിനെ സെല്‍ഫി എടുക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു . ശാന്തമായി കിടന്ന തടാകത്തില്‍ യാതൊരു വിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത്എന്ന് കൂട്ടുകാര്‍ പറയുന്നു. ഹൂസ്റ്റണില്‍ നിന്നു ഗാല്വസ്റ്റനിലെക്കുള്ള റോഡിനു സമീപമാണു മോസസ് ലെയ്ക്ക്
ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്.
മക്കള്‍: അലോവ്, അലോണ, അലോഷ് .
മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരികയാണ് . ആട്ടോപ്സിക് ശേഷം സംസ്കാരംനാട്ടില് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്കു
ബെന്നി തോമസ് 847 528 0492
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല