Image

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്

Published on 05 August, 2018
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകള്‍ ജമ്മു കശ്മീരിലെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് സൂചന. നിരവധി ലഷ്‌കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായിരിക്കുന്നതായാണ് വിവരം. അതിര്‍ത്തി രേഖയ്ക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ നീക്കം.

കശ്മീരിലെ ബരാമുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ജെയ്‌ഷെ ഒരു കൂട്ടം തീവ്രവാദികളെ അയച്ചതായും റിപ്പോര്‍ട്ടുണ്ട്. ബരാമുള്ളയ്ക്കും പഠാന്‍ നഗരത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളത്. അതേസമയം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നതായും സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക