Image

ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്‌ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.

Published on 05 August, 2018
ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്‌ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.
ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്‌ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഭൂകമ്ബമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ത്തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്‌ച ഭൂകമ്ബമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 17 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബാണ് അടുത്ത സംഭവം നടന്നത്. 2004ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുമാനി ദുരന്തത്തില്‍ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക