Image

മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി

Published on 05 August, 2018
മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി

മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടാണ് കമ്ബകകാനത്ത് കൂട്ടകൊല നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശികളായ ഷിബു,ഇര്‍ഷാദ്,രാജശേഖരന്‍ എന്നിവര്‍ക്ക് കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ കൃഷ്ണനുമായി ഇടപാടുകള്‍ നടത്തിയിരുന്നവരാണെന്നും പോലീസ് അറിയിച്ചു.

കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.സ്പെക്‌ട്ര, വിരലടയാളം തുടങ്ങിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തിരച്ചിലിലാണ് പൊലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക