Image

കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം

Published on 05 August, 2018
കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം

കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം. കേരളത്തിലെ കുട്ടികളില്‍ കാണുന്ന അമിതവണ്ണവും രോഗവും ജങ്ക് ഫുഡ് മൂലമാണെന്ന മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്.

കുട്ടികളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്ന ജങ്ക് ഫുഡ് വസ്തുക്കളുടെ ഉത്പാദനവും വിപണനവും കേരളത്തില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. 
കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച്‌ മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായും കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നുവെന്നും വ്യക്തമായി.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേരളത്തിന് നിര്‍ദേശം നല്‍കിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക