Image

കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍ പിടിയില്‍, പ്രധാന പ്രതികളെന്നു സൂചന; ഒരാള്‍ കൃഷണന്റെ സഹായി; 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു; കുഴിച്ചുമൂടിയത് ജീവനോടെ

Published on 05 August, 2018
കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍ പിടിയില്‍, പ്രധാന പ്രതികളെന്നു സൂചന; ഒരാള്‍ കൃഷണന്റെ സഹായി; 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു; കുഴിച്ചുമൂടിയത് ജീവനോടെ
തൊടുപുഴ: കമ്പകക്കാനം കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. പിടിയിലായത് കൊലപാതകക്കേസിലെ പ്രധാന പ്രതികളാണെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യുന്നതിന് ഐ.ജി വിജയ് സാക്കറെ ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. കൃഷ്ണനേയും മകനേയുംകുഴിച്ചുമൂടിയത് ജീവനോടെയെന്നും മൊഴി


ഗൃഹനാഥന്‍ കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് ആണ് പിടിയി ആയവരില്‍ ഒരാള്‍. മന്ത്രവാദത്തിന് കൃഷ്ണന്‍ പോയിരുന്നത് ഇയാളുടെ വാഹനത്തിലാണ്. മന്ത്രശക്തി കിട്ടാനാണ് കൂട്ടക്കൊലയെന്ന് സംശയം. 40 പവന്‍ സ്വര്‍ണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തൊടുപുഴയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് അനീഷ്.

വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിന് പിന്നില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്ന കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടിനുള്ളിലെ രക്തക്കറകളും മറ്റുതെളിവുകളും അതിക്രൂരമായ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.

മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളോ തട്ടിപ്പുകളോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാകാമായിരുന്നു പോലീസിന്റെ സംശയം. അതിനാല്‍ കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്. മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണന്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു. 

ആകെ മുന്നൂറോളം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതില്‍ 25പേരെ പിന്നീട് വിശദമായ ചോദ്യംചെയ്യലിനും വിധേയമാക്കി. ഇവരില്‍നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക