Image

മീശ നോവല്‍ പുറത്തിറക്കിയ അയ്യായിരം കോപ്പികളും വ്യാഴാഴ്ചയോടെ വിറ്റഴിഞ്ഞു.

Published on 06 August, 2018
 മീശ നോവല്‍ പുറത്തിറക്കിയ അയ്യായിരം കോപ്പികളും വ്യാഴാഴ്ചയോടെ വിറ്റഴിഞ്ഞു.

വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ മലയാളി വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാരണം ഡി സി ബുക്‌സ് പുറത്തിറക്കിയ എസ് ഹരീഷിന്റെ മീശ നോവല്‍ പുറത്തിറങ്ങിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂവെങ്കിലും പുറത്തിറക്കിയ അയ്യായിരം കോപ്പികളും വ്യാഴാഴ്ചയോടെ വിറ്റഴിഞ്ഞു.

കേരളത്തിലങ്ങളോമിങ്ങോളമുള്ള ഡി സി ബുക്‌സ് ശാഖകളിലൂടെ ഒന്നരദിവസം കൊണ്ട് ഇത്രയധികം കോപ്പികള്‍ വിറ്റഴിഞ്ഞതോടെ നാളെ വീണ്ടും മീശയുടെ അയ്യായിരം കോപ്പികളാണ് പ്രസാധകര്‍ പുറത്തിറക്കുന്നത്. അപൂര്‍വം മലയാള പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഇങ്ങനെ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും വില്പനയുണ്ടായതെന്ന് ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക