Image

ബി ജെ പി യുടെ പ്രചരണത്തിന്റെ ഭാഗമായി ധോണിയെത്തുമെന്ന് സൂചന

Published on 06 August, 2018
ബി ജെ പി യുടെ പ്രചരണത്തിന്റെ ഭാഗമായി ധോണിയെത്തുമെന്ന് സൂചന
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ പ്രചരണത്തിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെത്തുമെന്ന് സൂചന. ഇതിന്റെ ഭാഗമെന്നോണം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അമിത് ഷാ ധോണിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

അമിത് ഷാക്കൊപ്പം കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബി.ജെ.പി നേതാക്കളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച ധോണി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്ബരയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംഘടിപ്പിച്ച സമ്ബര്‍ക്ക് സേ സമര്‍ത്ഥന്‍' പരിപാടിയുടെ ഭാഗമായി സാമൂഹിക സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രചരണത്തിന്റെ ഭാഗമായി ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക