Image

തൊടുപുഴ കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി കൃഷ്ണന്റെ അനുയായി

Published on 06 August, 2018
തൊടുപുഴ കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി കൃഷ്ണന്റെ അനുയായി

വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത സുഹൃത്തും സഹായിയുമായിരുന്നുവെന്നാണ് വിവരം. ഇയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് സൂചന.

സാമ്പത്തിക ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ഇയാളാണെന്നാണ് . കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്.

കൃഷ്ണന്റെയടുത്ത് മന്ത്രവാദത്തിനായി എത്തുന്നവർക്കിടയിൽ ഇടനിലക്കാരാനായി പ്രവർത്തിച്ചിരുന്നത് അറസ്റ്റിലായ തൊടുപുഴ സ്വദേശി അനീഷാണ് . കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഇയാളെ കാണാതായതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാളുടെ ബൈക്കിലായിരുന്നു കൂടുതൽ സമയവും കൃഷ്ണന്റെ സഞ്ചാരം. എന്നാൽ കുടുംബത്തിന്റെ മരണവാർത്തയറിഞ്ഞ് ഇവർ എത്തുകയോ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

കൃഷ്ണൻ കൊല്ലപ്പെട്ടാൽ മന്ത്രശക്തി തങ്ങൾക്ക് കിട്ടുമെന്ന വിശ്വാസത്തിലാണ് പ്രതികൾ കൊലപാതകം ചെയ്തതെന്നാണ് സൂചന. ദുർമന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിൽ നെടുങ്കണ്ടം സ്വദേശിയേയും തിരുവനന്തപുരം സ്വദേശിയേയും വിട്ടയച്ചു. ഞായറാഴ്ച അറസ്റ്റിലായവരിൽ രണ്ട് അടിമാലി സ്വദേശികളും ഉണ്ട്. ഇവരിൽ ഒരാൾ ആദിവാസി മേഖലയിലുള്ള ആളാണെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക