Image

അഭിമന്യുവിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി

Published on 06 August, 2018
അഭിമന്യുവിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി

മഹാരാജാസിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. കൊലപാതക കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ റജീബാണ് പിടിയിലായിരിക്കുന്നത്. കൂര്‍ഗില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്ന റജീബ് ഇവിടെ നിന്നും തിരിച്ച്‌ മടങ്ങുന്നതിന്റെ ഇടയിലാണ് പൊലീസിന്റെ പിടിയിലായത്.

ഇതോടെ അഭിമന്യു വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് റിഫ നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായിരുന്നു. ക്യാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. കൊലപാതകത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് റിഫ. ബംഗളുരുവില്‍ നിന്നാണ് റിഫയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് ക്യാമ്ബസ് ഫ്രണ്ട് നേതാക്കള്‍ കോളെജിലെത്തിയത്.

ജൂലൈ ഒന്നിന് പുലര്‍ച്ചെയാണ് അഭിമന്യു കോളെജ് ക്യാമ്ബസിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക