Image

കൊല്‍ക്കത്തയിലെ സിനിമാ തീയേറ്ററില്‍ തീപിടിത്തം

Published on 06 August, 2018
കൊല്‍ക്കത്തയിലെ സിനിമാ തീയേറ്ററില്‍ തീപിടിത്തം
നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായിമില്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അപകട സമയത്ത് നൂറിലധികം പേര്‍ തീയേറ്ററിലുണ്ടായിരുന്നെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. പരിക്കേല്‍ക്കാതെ എല്ലാവരെയും പുറത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക