Image

ആര്‍ട് ഓഫ് ലിവിംഗ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍ സംസ്ഥാനതല ഉത്ഘാടനം മന്ത്രി.വി.എസ്. സുനില്‍കുമാര്‍

ശ്രീരാജ് കടക്കല്‍ Published on 06 August, 2018
ആര്‍ട് ഓഫ് ലിവിംഗ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍  സംസ്ഥാനതല ഉത്ഘാടനം മന്ത്രി.വി.എസ്. സുനില്‍കുമാര്‍
ആര്‍ട് ഓഫ് ലിവിംഗിന്റെ  കലാസാംസ്‌കാരിക വിഭാഗമായ ''ആര്‍ട് ഓഫ് ലിവിംഗ് അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് '' ( ALAP ) ന്റെ സംസ്ഥാനതല ഉത്ഘാടനം ആഗസ്ത്  24 ന്  വൈകുന്നേരം ബഹു: .കേരള കാര്‍ഷിക മന്ത്രി വി. എസ്. സുനില്‍ കുമാര്‍ തൃശ്ശൂരില്‍ നിര്‍വ്വഹിക്കും.

 കേരള സംഗീതനാടക അക്കദമി റീജിണല്‍ തീയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍  ''ആലാപി''ന്റെ  നേഷണല്‍ ഡയറക്ടറും പ്രമുഖ സംഗീതജ്ഞനുമായ ഡോ .മണികണ്ഠന്‍ മേനോന്‍ ,സ്വാമി രാജശ്വരാനന്ദസരസ്വതി, ആര്‍ട് ഓഫ് ലിവിംഗ്  കേരള ഘടകം അധികൃതര്‍  ,കലാസാംസ്‌കാരിക രാക്ഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ  മഹനീയ സാന്നിദ്ധ്യവുമുണ്ടായിരിക്കും.

മൂന്നു ദിവസങ്ങളിലായിനടക്കുന്ന  ആര്‍ട് ഓഫ് ലിവിംഗ് കലോത്സവത്തില്‍ കള്‍ച്ചറല്‍ സെമിനാര്‍, വിവിധ കലാരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തവ്യക്തികളെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കൊപ്പം  വൈകുന്നേരങ്ങളില്‍  ആരംഭിക്കുന്ന ആര്‍ട് ഓഫ് ലിവിംഗ് കലാസന്ധ്യയില്‍ വിശിഷ്ഠ കലാകാരന്മാരുടെ  വകയായിവ്യത്യസ്ഥ  കലാവിരുന്നും ഉണ്ടാകും.

24 ന് വൈകുന്നേരം പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ഠച ശേഷഗോപാലിന്റെ ശിഷ്യനും ആര്‍ട് ഓഫ് ലിവിങ് വളണ്ടിയറും  സംഗീതജ്ഞനുമായ  കല്യാണപുരം എസ്.അരവിന്ദിന്റെ സംഗീത സദസ്സ്.

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്ഥ യായ  വൈക്കം വിജയലക്ഷ്മിനയിക്കുന്ന സംഗീത സദസ്സായിരിക്കും ആഗസ്ത് 25 ന്റെ വിശേഷാല്‍ പരിപാടി.

 ശ്രീശ്രീനാട്യയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പരിശീലകയും പ്രശസ്ഥ നര്‍ത്തകിയുമായ ഉത്തര അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍    സമാപനചടങ്ങിന്റെ  ഭാഗമായി ജ്ഞാനപ്പാന സംഗീത നൃത്തശില്‍പ്പം, ഭാരതത്തിലെ പ്രശസ്ഥ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ നയിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി  തുങ്ങിയവ 26 ന് നടക്കും. 

സംഗീതഉപകരണങ്ങളില്‍ പ്രാവീണ്യംനേടാന്‍ താല്പര്യമുള്ളവര്‍ക്കായി  കേരളത്തിലെ പ്രമുഖ ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍ ''ആലാപി'' ന്റെ നേതൃത്വത്തില്‍ പരിശീലനക്‌ളാസ്സുകള്‍  ഉടന്‍ ആരഭിക്കുന്നതാണെന്നും ആര്‍ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ്. എസ്. ചന്ദ്രസാബു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 944761853, 9447992358

ആര്‍ട് ഓഫ് ലിവിംഗ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍  സംസ്ഥാനതല ഉത്ഘാടനം മന്ത്രി.വി.എസ്. സുനില്‍കുമാര്‍ ആര്‍ട് ഓഫ് ലിവിംഗ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍  സംസ്ഥാനതല ഉത്ഘാടനം മന്ത്രി.വി.എസ്. സുനില്‍കുമാര്‍ ആര്‍ട് ഓഫ് ലിവിംഗ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍  സംസ്ഥാനതല ഉത്ഘാടനം മന്ത്രി.വി.എസ്. സുനില്‍കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക