Image

കുട്ടനാട് പ്രളയം ക്ഷമ സ്ത്രീ കൂട്ടായ്മ ധനസഹായം കൈമാറി.

Published on 06 August, 2018
കുട്ടനാട് പ്രളയം ക്ഷമ സ്ത്രീ കൂട്ടായ്മ ധനസഹായം കൈമാറി.
റിയാദ് : മഴകൊടുതിയാല്‍ സര്‍വതും നഷ്ട്ടപെട്ട കുട്ടനാട് ജനതയ്ക്ക് സഹായം എത്തിക്കാന്‍ റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ നേതൃത്തത്തില്‍ രൂപികരിച്ച കുട്ട്ടനാട് ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ് സ്വരൂപിച്ച  ധനസഹായം ക്ഷമ സ്ത്രീ കൂട്ടായ്മ ജീവകാരുണ്യവിഭാഗം കണ്‍വിനര്‍ നജുമുന്നിസ ഷാജഹാന്‍ ഫോര്‍ക വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കരക്ക് കൈമാറി. 

കുട്ടനാട് ദുരിതാശ്വാസ ജനകിയ സമിതി കണ്‍വിനര്‍ സോണി കുട്ടനാട് ക്ഷമ ചെയര്‍ പെഴ്‌സന്‍ ആനി സാമുവല്‍ , സെക്രട്ടറി സലിന്‍ മാത്യൂ, ജോയിന്‍ സെക്രട്ടറി നയന ജിബിന്‍, ജീവ, സാറ നാസര്‍, സി ഒ.പി.എം പ്രസിഡണ്ട് അയൂബ് കരൂപടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജഹാന്‍ കല്ലമ്പലം, കെ.കെ.തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കുട്ടനാട് പ്രളയം ക്ഷമ സ്ത്രീ കൂട്ടായ്മ ധനസഹായം കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക