Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക്‌ സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി

Published on 06 August, 2018
ഡല്‍ഹി  യൂണിവേഴ്‌സിറ്റിക്ക്‌ സമീപം  തലയില്ലാത്ത മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക്‌ സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പരിശോധനയില്‍ പുരുഷന്റേതാണ്‌ മൃതദേഹമെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള ശ്രീ ഗുരി തേഗ്‌ ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ്‌ സ്‌റ്റോപ്പില്‍ നിന്നുമാണ്‌ ബാഗ്‌ കണ്ടെത്തുന്നത്‌. സംശയകരമായ നിലയില്‍ ബാഗ്‌ കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി പരിശോധിച്ചപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌.
28നും 30നും അകത്ത്‌ പ്രായമുള്ള യുവാവിന്റേതാണ്‌ മൃതദേഹമെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക