Image

റിസോര്‍ട്ട്‌ നടത്തിപ്പുകാരന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

Published on 06 August, 2018
റിസോര്‍ട്ട്‌ നടത്തിപ്പുകാരന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

കണ്ണൂര്‍: ആലക്കോട്‌ റിസോര്‍ട്ട്‌ നടത്തിപ്പുകാരന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട്‌ നോക്കിനടത്തുന്ന മാതമംഗലം പെരിങ്ങോം പെടേന സ്വദേശി മാണിയാടന്‍ ഭരത(51)നെയാണ്‌ ഇന്ന്‌ രാവിലെ 7.30ഓടെ മരിച്ച നിലയില്‍ കണ്ടത്‌.

കഴിഞ്ഞ നാല്‌ വര്‍ഷമായി മാതമംഗത്തെ രമേശന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിനുള്ളിലെ റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനാണ്‌. സമീപവാസിയായ സിബിയാണ്‌ വെടിയേറ്റ്‌ കിടക്കുന്ന ഭരതനെ കണ്ടത്‌. തോക്കും തിരകളും സമീപത്ത്‌ ഉപേക്ഷിച്ച നിലയില്‍ കാണുന്നുണ്ട്‌.

നാല്‌ വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാത്ത ഇയാളുടെ പേരില്‍ കുടുംബകോടതിയില്‍ കേസ്‌ നിലവിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ആലക്കോട്‌ പോലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഭാര്യ: കമല. രണ്ട്‌ മക്കളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക