Image

നാളെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്‌: എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Published on 06 August, 2018
നാളെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്‌: എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: നാളെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്കായതിനാല്‍ എം.ജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ബി.എം.എസ്‌ ഒഴിച്ചുള്ള ട്രേഡ്‌ യൂണിയനുകളും തൊഴിലുടമാ സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി 12 ന്‌ തുടങ്ങും.

ട്രേഡ്‌ യൂണിയനുകള്‍ക്കൊപ്പം ആട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ബസ്‌, കെ.എസ്‌.ആര്‍.ടി.സി, ചരക്കുകടത്ത്‌വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ്‌ വിപണനകേന്ദ്രങ്ങള്‍, യൂസ്‌ഡ്‌ വെഹിക്കിള്‍ ഷോറൂമുകള്‍, െ്രെഡവിംഗ്‌ സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെയും പാക്കേജ്‌ ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക