Image

ഛണ്ഡീഗഡില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published on 06 August, 2018
ഛണ്ഡീഗഡില്‍  ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്‌പൂര്‍: ഛണ്ഡീഗഡിലെ സുക്‌മയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. റായ്‌പൂരില്‍ നിന്ന്‌ 390 കിലോമീറ്റര്‍ അകലെ സുക്‌മയിലെ വനപ്രദേശമായ ഗൊല്ലപ്പള്ളിക്കും കൊണ്ടക്കും ഇടയിലാണ്‌ വെടിവെപ്പ്‌ നടന്നത്‌.

ജില്ലാ റിസര്‍വ്‌ ഗാര്‍ഡ്‌, സിആര്‍പിഎഫ്‌, പ്രത്യേക സേനാ വിഭാഗം എന്നിവ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. 200 ഓളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക