Image

അബൂബക്കര്‍ സിദ്ധിഖ്‌ വധം: ആര്‍.എസ്‌.എസ്‌ നേതാക്കന്മാരെ ചോദ്യം ചെയ്യണമെന്ന്‌ ബല്‍റാം

Published on 06 August, 2018
അബൂബക്കര്‍ സിദ്ധിഖ്‌ വധം: ആര്‍.എസ്‌.എസ്‌ നേതാക്കന്മാരെ ചോദ്യം ചെയ്യണമെന്ന്‌ ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട്‌ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്‌. സി.പി.എം പ്രവര്‍ത്തകന്റെ കൊല ഭീകരപ്രവര്‍ത്തനമായി കാണണമെന്ന്‌ ബല്‍റാം പറഞ്ഞു. ആര്‍.എസ്‌.എസിന്റെ കാര്യാലയങ്ങള്‍ റെയ്‌ഡ്‌ ചെയ്‌ത്‌ നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്‌ത ചോദ്യം ചെയ്യണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ബല്‍റാമിന്റെ പ്രതികരണം.

'വാര്‍ത്തകളില്‍ കാണുന്നത്‌ പ്രകാരം കൊന്നത്‌ എസ്‌.ഡി.പി.ഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമായ ആര്‍.എസ്‌.എസ്‌ ആണ്‌. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ്‌ ഇവിടെയും നടന്നിരിക്കുന്നത്‌' ബല്‍റാം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണമെന്നും ഇടപടണമെന്നും ബല്‍റാം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക