Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു എല്ലാ ഭാവുകങ്ങളും വി ടി ബല്‍റാം എം.എല്‍.എ

ജിനേഷ് തമ്പി Published on 06 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു എല്ലാ ഭാവുകങ്ങളും വി ടി ബല്‍റാം എം.എല്‍.എ
ന്യൂജേഴ്‌സി : ഓഗസ്റ്റ് മാസം 24 മുതല്‍ 26 വരെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ണങഇ ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു എല്ലാ വിധ ഭാവുകങ്ങളുമായി പ്രശസ്ത എം.എല്‍.എ ശ്രീ വി ടി ബല്‍റാം

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ന്യൂജേഴ്‌സിയില്‍ ഒരു കുടകീഴില്‍ അണിനിരന്നു മലയാളി സാംസ്കാരിക പാരമ്പര്യവും , തനിമയും , ജന്മനാടിന്റെ മൂല്യങ്ങളും ഉയര്‍ത്തി പിടിച്ചു വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുക്കിയിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് പ്രവാസി മലയാളി സമൂഹത്തിനു വലിയ മുതല്‍ കൂട്ടാവും എന്ന് ശ്രീ വി ടി ബല്‍റാം ങഘഅ അഭിപ്രായപ്പെട്ടു

പ്രവാസി മലയാളി കൂട്ടായ്മയുടെ ക്ഷേമത്തിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് കേരളനിയമ സഭയിലെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ യുവ സാമാജികന്‍ ശ്രീ വി ടി ബല്‍റാം പ്രസ്താവിച്ചു

"അമേരിക്കയില്‍ ഒരു പൊന്നോണം" എന്ന ആശയത്തില്‍ ആസ്പദമാക്കി അമേരിക്കയിലെ ഗാര്‍ഡന്‍ സ്‌റ്റേറ്റ് ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ലോകമെമ്പാടുമുള്ള WMC {പതിനിധികളും, കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
Join WhatsApp News
Sasikumar Menon 2018-08-06 23:42:03
We tried for visa but in vain.  All the very best for the conference.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക