Image

പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി

Published on 06 August, 2018
പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. അതിക്രമം നടന്നാല്‍ പ്രാഥമിക അന്വേഷണമോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ബില്‍. പട്ടികജാതിവര്‍ഗ നിയമം ലഘൂകരിച്ച് സുപ്രീംകോടതി മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാം 

പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ബി.ജെ.പി. മുന്നണിയിലെ ദളിത് പാര്‍ട്ടികളില്‍നിന്നുമുയര്‍ന്ന സമ്മര്‍ദത്തിനൊടുവിലാണ് ഭേദഗതിബില്‍ അവതരിപ്പിച്ചത്. ബില്‍ ഈ ആഴ്ചതന്നെ രാജ്യസഭയും അംഗീകരിക്കും. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.

എന്നാല്‍ വ്യാജപരാതികളുടെ എണ്ണം വളരെക്കുറവാണെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സാമൂഹിക ക്ഷേമമന്ത്രി തവര്‍ചന്ദ് ഗെഹ്ലോത് പറഞ്ഞു. ആകെ കേസുകളില്‍ പത്തുമുതല്‍ 12 വരെ ശതമാനമേ വ്യാജ പരാതികളുടെ അടിസ്ഥാനത്തിലുള്ളൂ. ആ സാഹചര്യത്തില്‍, നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിന്നാക്കം പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക