Image

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്; ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; അശ്ലീല സന്ദേശങ്ങള്‍ അയച്ചു

Published on 06 August, 2018
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്; ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; അശ്ലീല സന്ദേശങ്ങള്‍ അയച്ചു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച രണ്ടു കത്തുകള്‍ പുറത്ത്. ഈ വര്‍ഷം ജനുവരി 28നും ജൂണ്‍ 24നുമാണ് പരാതി നല്‍കിയത്. ബിഷപ്പ് തന്നെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു.രണ്ടു തവണ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തേയും അപമാനിച്ചു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

ജനുവരി 28ന് അയച്ച പരാതിയില്‍ മറുപടി ലഭിക്കാതെ വന്നതോടെയാണ് ജൂണ്‍ 24ന് വീണ്ടും പരാതി നല്‍കിയത്. ജനുവരി 28ന് ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴി വത്തിക്കാന്‍ നൂണ്‍ഷ്യോയ്ക്ക് അയച്ച കത്തില്‍, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണം, മാനസികമായ പീഡനം, പോലീസ് കേസുകള്‍ എന്നിവയെ കുറിച്ച നല്‍കിയ പരാതിയില്‍ വത്തിക്കാന്‍ എന്തു നടപടിയെടുത്തുവെന്നാണ് കന്യാസ്ത്രി വിശദീകരണം തേടിയിരിക്കുന്നത്

ഫ്രാങ്കോയുടെ പീഡനങ്ങളെ തുടര്‍ന്ന് താന്‍ മാനസികമായി ഏറെ തകര്‍ന്നുപോയെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കന്യാസ്ത്രീ പറയുന്നു. 2017 നവംബറില്‍ തനിക്കെതിരെ ഫ്രാങ്കോ കേസ് കൊടുത്തു. ബിഷപ്പ് ഫ്രാങ്കോ രൂപത പി.ആര്‍.ഒ ആയ ഫാ.പീറ്റര്‍ കാവുംപുറം വഴി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നു. തന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വ്യാജ പരാതി നല്‍കി. താനുമായി ബന്ധപ്പെട്ടവരെയെല്ലാം ഫ്രാങ്കോ കേസില്‍ കുടുക്കുകയാണ്. തന്റെ െ്രെഡവര്‍ക്കെതിരെ പോലും ഫ്രാങ്കോയെ ഭീഷണിപ്പെടുത്തി എന്നുകാണിച്ച് കേസില്‍പെടുത്തി. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും ഒടുവില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക