Image

സഭാ വിശ്വാസിയുടെ മൃതസംസ്‌കാര ശുശ്രൂഷ തടഞ്ഞു; മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്‌ക്കെതിരെ വക്കീല്‍നോട്ടീസ്

Published on 06 August, 2018
സഭാ വിശ്വാസിയുടെ മൃതസംസ്‌കാര ശുശ്രൂഷ തടഞ്ഞു; മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്‌ക്കെതിരെ വക്കീല്‍നോട്ടീസ്
കോട്ടയം: മാര്‍ത്തോമ്മാ സഭാ വിശ്വാസിയുടെ മൃതസംസ്‌കാരം അന്യായമായി തടഞ്ഞുവെന്ന് ആരോപിച്ച് സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്കും വൈദികര്‍ക്കുമെതിരെ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചു. കുടുംബത്തിന് മാനക്കേടും വേദനയും വരുത്തിവച്ച സംഭവത്തില്‍ ഉത്തരവാദികള്‍ പരസ്യമായി മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം മെത്രാപ്പോലീത്തയ്ക്കും ഉത്തരവാദികളായ സഭയിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

കല്ലുവാതുക്കല്‍ ഇടവകാംഗമായ പരേതനായ ജേക്കബ് ഡാനിയേലിന്റെ മകള്‍ എലിസബത്ത് അരുണ്‍ ആണ് സുപ്രീം കോടതി അഭിഭാഷകനായ എം.പി സിന്‍ഹ വഴി വക്കീല്‍നോട്ടീസ് അയച്ചത്.  ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കല്ലുവാതുക്കല്‍ പള്ളി വികാരി ജോണ്‍ സി. ഏബ്രഹാം, മാര്‍ത്തോമ്മ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന സെക്രട്ടറി റവ.ജേവിഡ് ഡാനിയേല്‍, കരോള്‍ബാഗ് മാര്‍ത്തോമ്മ പള്ളി വികാരി റവ.റോബി മാത്യൂ എന്നിവര്‍ക്കെതിരെയാണ് ഈ മാസം ഒന്നിന് നോട്ടീസ് അയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക