Image

ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്‌ തുടരുന്നു

Published on 07 August, 2018
ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്‌ തുടരുന്നു

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ തുടരുന്നു. ബി.എം.എസ്‌ ഒഴികെയുള്ള എല്ലാ ട്രേഡ്‌ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. ഓട്ടോ, ടാക്‌സി, ചെറുകിടവാഹനങ്ങള്‍, സ്വകാര്യ-കെ.എസ്‌.ആര്‍.ടി.സി ബസുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവയൊന്നും സര്‍വിസ്‌ നടത്തുന്നില്ല.

പണിമുടക്ക്‌ ജനജീവിതത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌ സപ്ലിമെന്റ്‌ പരീക്ഷകളും മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക