Image

ദേശീയ പൗരത്വ രജിസ്റ്റര്‍; രക്തച്ചൊരിച്ചില്‍ ഉണ്ടാകുമോ എന്ന്‌ ഭയമുണ്ട്‌: മാര്‍ക്കണ്ഡേയ ഖട്‌ജു

Published on 07 August, 2018
ദേശീയ പൗരത്വ രജിസ്റ്റര്‍; രക്തച്ചൊരിച്ചില്‍ ഉണ്ടാകുമോ എന്ന്‌ ഭയമുണ്ട്‌: മാര്‍ക്കണ്ഡേയ ഖട്‌ജു
ന്യൂദല്‍ഹി: അസമില്‍ നിന്നും 40 ലക്ഷം മുസ്‌ലിം അഭയാര്‍ഥികളെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്‌ജ്‌ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ ഖട്‌ജു. കുടിയൊഴിപ്പിക്കാനുള്ള നീക്കം രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുമെന്ന്‌ ഖട്‌ജു മുന്നറിയിപ്പ്‌ നല്‍കി.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട്‌ ഉണ്ടാക്കിയതിന്റെ ഉദ്ദേശം അസമിലെ മുസ്‌ലിംങ്ങളുടെ വോട്ടവകാശത്തെ അപഹരിക്കലാണ്‌. ഇതു ഗുണം ചെയ്യുക ബി.ജെ.പിക്കാണ്‌. മാര്‍ക്കണ്ഡേയ ഖട്‌ജു ബ്ലോഗില്‍ എഴുതിയ കുറിപ്പിലാണ്‌ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്‌.

`അസമില്‍ നിന്നും ആരും നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നില്ല. അത്‌ ഒരിക്കലും പദ്ധതിയേ ആയിരുന്നില്ല. മുസ്‌ലിംങ്ങളെ വോട്ട്‌ ചെയ്യിപ്പിക്കാതിരിക്കാനുള്ള പദ്ധതിയാണിത്‌. കാരണം നിങ്ങള്‍ ഒരു മുസ്‌ലിം ആണെങ്കില്‍ നിങ്ങളുടെ വോട്ട്‌ ബി.ജെ.പിക്കെതിരായിരിക്കും. അതുകൊണ്ട്‌ തന്നെ നിങ്ങള്‍ അസമില്‍ തന്നെ തുടരുക. പൗരത്വം ഇല്ലാത്തവരായി, വോട്ടവകാശം ഇല്ലാത്തവരായി'.
`അസമില്‍ നിന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ വിചിന്തനം ചെയ്യണം. ഒന്നാമതായി, അവര്‍ എവിടെ പോകും? ബംഗ്ലാദേശ്‌ അവരെ സ്വീകരിക്കില്ല. രണ്ടാമതായി, അനേകം ആളുകള്‍ ദശാബ്ദങ്ങളായി അസമിലാണ്‌ താമസിക്കുന്നത്‌. അനേകം ആളുകള്‍ ഇവിടെ ജനിച്ചവരുമാണ്‌. മൂന്നാമതായി പലരുടെ കൈവശവും അവര്‍ എവിടെനിന്നാണ്‌ വന്നത്‌ എന്നതിനുള്ള തെളിവുകളും ഇല്ല'. ഖട്‌ജു പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക