Image

മത്സ്യ ബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

Published on 07 August, 2018
മത്സ്യ ബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

 കൊച്ചി മുനമ്പത്തു നിന്നും നിന്നും മത്സ്യ ബന്ധനത്തിനു പോയ ബോട്ടില്‍ ചേറ്റുവ പുറംകടലില്‍വെച്ച്‌ കപ്പലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി.

കുളച്ചല്‍ സ്വദേശികളായ യുഗനാഥന്‍, യാക്കൂബ്‌, മനിക്കൊടി എന്നിവരാണ്‌ മരിച്ചത്‌. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു. 14 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികളില്‍ പറവൂര്‍ സ്വദേശി ഷൈജു ഒഴികെ മറ്റുള്ളവരെല്ലാം ബംഗാള്‍ , തമിഴ്‌നാട്‌ സ്വദേശികളാണ്‌. രണ്ടുപേരെ രക്ഷിച്ച്‌ കരയിലെത്തിച്ചു. ബംഗാള്‍ സ്വദേശി നരന്‍ സര്‍ക്കാര്‍, തമിഴ്‌നാട്‌ രാമന്‍തുറെ സ്വദേശി എഡ്‌വിന്‍ എന്നിവരെയാണ്‌ രക്ഷിച്ചത്‌.ഇവരെ പറവുര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവര്‍ക്കായി തുരച്ചില്‍ തുടരുകയാണ്‌. നേവിയും കോസ്‌റ്റുഗാര്‍ഡും തെരച്ചലിനുണ്ട്‌.രണ്ട്‌ ഹെലികോപ്‌റ്റും ഒരു കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ചേറ്റുവ പുറം കടലിലാണ് അപകടമുണ്ടായത്.മുനമ്ബത്ത് നിന്നും 28 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ച്ചാലിലായിരുന്നു അപകടം. മുനമ്ബത്ത് നിന്നും പോയ ഓഷ്യാനിക്‌ എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. പോണത്ത്‌ സാമ്ബന്റെ ബോട്ടാണ്‌ അപകടത്തില്‍ പെട്ടത്‌. കപ്പല്‍ ഏതാണെന്ന് ഇത് വരെ കണ്ടത്താനായിട്ടില്ല.

അപകടമുണ്ടാക്കിയ കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. തകര്‍ന്ന ബോട്ടിന്റെ പലക കഷ്ണങ്ങള്‍ക്കിടയില്‍ നിന്നാണ് മത്സ്യതൊഴിലാളികളെ കണ്ടെടുത്തത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്റെ ഉടമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക