Image

കെ. ടി. ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി വരുന്നു : പേര് ഇന്ത്യന്‍ സെക്കുലര്‍ ലീഗ്

Published on 07 August, 2018
കെ. ടി. ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി വരുന്നു : പേര് ഇന്ത്യന്‍ സെക്കുലര്‍ ലീഗ്

മുസ്ലിം ലീഗിനെതിരെ പുതിയ സഖ്യകക്ഷിയുടെ പണിപ്പുരയില്‍ സിപിഎം. മന്ത്രി കെടി ജലീലിനെയാണ് പുതിയകക്ഷിയുണ്ടാക്കാന്‍ നിയോഗിച്ചിരിക്കുന്നതെന്നാണ് ‌റിപ്പോര്‍ട്ട്. നിലവിലുള്ള ചില ഇസ്ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കും. ഇന്ത്യന്‍ സെക്കുലര്‍ ലീഗെന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്.പാര്‍ട്ടി രൂപീകരിച്ചാല്‍ ഇടതു മുന്നണിയില്‍ സ്ഥാനം നല്‍കും. ചെറു പാര്‍ട്ടികളായ ഐഎന്‍എല്‍, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് , മദനിയുടെ പിഡിപി തുടങ്ങിയവ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ പുതിയ പാര്‍ട്ടിയില്‍ അണിചേരുമെന്നാണ് വാര്‍ത്ത.

എസ്.ഡി.പി.ഐ , വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയെ കൂടീ സഹകരിപ്പിക്കാന്‍ ലക്ഷ്യമിടുന്നെങ്കിലും തത്കാലം അവരെ ഒഴിവാക്കി നിര്‍ത്താനാണ് ‌ധാരണ.മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകളില്‍ കടന്നു കയറി വോട്ടു ബാങ്കില്‍ വിള്ളലുണ്ടാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ചുമതല. ഇന്ത്യന്‍ സെക്കുലര്‍ ലീഗെന്ന് പേരുണ്ടെങ്കിലും ലീഗിനു തീവ്രതയില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി വിട്ടവരുടെ ഇന്ത്യന്‍ നാഷണല്‍ ലീഗും മദനിയുടെ പിഡിപിയുമൊക്കെ ഉള്‍പ്പെടുന്നുവെന്നതാണ് രസകരമായ കാര്യം.ജലീലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി സ്ഥാനം ഇവര്‍ക്ക് നല്‍കാന്‍ തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് മാത്രമല്ല രാജ്യവ്യാപകമായി മുസ്ലിം സംഘടനകളെ പാര്‍ട്ടിയോട് സഹകരിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ മേല്‍വിലാസമില്ലാത്ത സിപിഎമ്മിന് ഈ ചെറുപാര്‍ട്ടികളുടെ പിന്തുണയോട് കൂടി കുറച്ചു വോട്ടുകളെങ്കിലും നേടാന്‍ കഴിയുമെന്നാണ് വിശ്വാസം. ഭാവിയില്‍ എസ്.ഡി.പി. ഐയെ കൂടെ കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തീവ്രമുസ്ലിം സംഘടനകളെ കൂടെ കൂട്ടി ഇന്ത്യന്‍ സെക്കുലര്‍ ലീഗെന്ന് പേരിട്ട് ആരംഭിക്കാന്‍ പോകുന്ന പാര്‍ട്ടി എത്രത്തോളം മതേതരമാണെന്ന് പാര്‍ട്ടി അണികളില്‍ നിന്നു തന്നെ ചോദ്യമുയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക