Image

ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച്‌ എ.വിജയരാഘവന്‍

Published on 07 August, 2018
ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച്‌ എ.വിജയരാഘവന്‍

ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിച്ച്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്ത്. ആര്‍എസ്പി എന്ന പാര്‍ട്ടി ഇടതു മുന്നണിക്ക് അലങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ടി.ജലീലിനെ മുന്‍നിര്‍ത്തി മുസ്ലിം ലീഗിന് ബദലുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ലീഗിന് ബദലുണ്ടാക്കാന്‍ എല്‍ഡിഎഫിന് ഉദ്ദേശമില്ല. ജലീല്‍ സിപിഎം സ്വതന്ത്രനായാണ് മത്സരിച്ച്‌ ജയിച്ചതെന്നും എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക