Image

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ പുറത്തുവിടുന്നത് മമ്മൂട്ടി

Published on 07 August, 2018
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ പുറത്തുവിടുന്നത് മമ്മൂട്ടി

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആഗസ്റ്റ് 15ന് ഒടിയന്റെ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറായിരിക്കും ഒടിയന്റേത്.

പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക