Image

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍

Published on 07 August, 2018
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍
മുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന മനോരമ വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍. തന്റെ പേരില്‍ വന്ന വാര്‍ത്ത അവാസ്‌തവമാണ്‌. സഹയാത്രികനായി തുടരാനാണ്‌ ആഗ്രഹമെന്നും കെടി ജലീല്‍ സൗത്ത്‌ലൈവിനോട്‌ പറഞ്ഞു.
ലീഗിനെ പ്രതിരോധിക്കാന്‍ `ഇന്ത്യന്‍ സെക്കുലര്‍ ലീഗ്‌' എന്ന പേരില്‍ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയെന്നായിരുന്നു മനോരമ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്‌, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്‌, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നും പറഞ്ഞിരുന്നു.

കെ.ടി. ജലീലിനെ കൂടാതെ എംഎല്‍എമാരായ പി.ടി.എ. റഹിം, കാരാട്ട്‌ റസാഖ്‌, പി.വി. അന്‍വര്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുന്നതോടെ പാര്‍ട്ടിക്കു നിയമസഭയില്‍ അഞ്ചു എംഎല്‍എമാരുണ്ടാകുമെന്നും. മലപ്പുറം അല്ലെങ്കില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം പുതിയ പാര്‍ട്ടിക്കു നല്‍കിയേക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക