Image

ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി അന്തരിച്ചു

Published on 07 August, 2018
  ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി അന്തരിച്ചു
ചെന്നൈ: തമിഴ്‌നാട്‌ മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ദിവസങ്ങളായി ചികിത്സിയിലായിരുന്നു.ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം.

മഞ്ഞപ്പിത്തം ബാധിച്ച്‌ കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായതുമൂലം ആരോഗ്യനില അതീവഗുരുതരമായിരുന്നു.

1969 മുതല്‍ ഡി.എം.കെ അധ്യക്ഷനായ കരുണാനിധി ഈ വര്‍ഷം മകന്‌ ചുമതല കൈമാറിയിരുന്നു. എങ്കിലും ആക്ടിംഗ്‌ പ്രസിഡന്റായി കരുണാനിധി തുടര്‍ന്നിരുന്നു.
അഞ്ച്‌ തവണ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക