Image

ഓരോ സ്ത്രീയും അത്ഭുതമല്ലേ? (അശ്വതി ശങ്കര്‍)

Published on 07 August, 2018
ഓരോ സ്ത്രീയും അത്ഭുതമല്ലേ? (അശ്വതി ശങ്കര്‍)
പെണ്‍മണം മാത്രം നിറഞ്ഞൊഴുകുന്ന ഒരു പുസ്തകം ഞാന്‍ ആദ്യമായിട്ടാണ് വായിക്കുന്നത്. പല കാലങ്ങളിലായി എഴുത്തുകാരി നടത്തിയ ഇപ്പോഴും തുടരുന്ന ആത്മാന്വേഷണത്തിന്റെ ബാക്കി പത്രമാവാം ''ഓപ്പണ്‍ ഡിഫന്‍സ് "എന്നഈ മനോഹരമായനോവല്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലെ നീണ്ട ഗവേഷണ കാലത്ത് ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയ വീണ എന്ന എഴുത്തുകാരി ഉഞ്ജയിലെ കടുക് പാടങ്ങളിലും മൗണ്ടു അബുവിലേക്കുള്ള റോഡുകളിലും അഹമ്മദാബാദിലെ ഗലി
കളിലും നാട്ടിലെ ചന്തകളിലും ഉത്സവപ്പറമ്പുകളിലും താമസിച്ചിരുന്ന ഫ്‌ലാറ്റിലും , പോയിരുന്ന് കുത്തിക്കുറിച്ചിരുന്ന ലൈബ്രറികളിലും അവര്‍ അവരെ തേടി ക്കൊണ്ടിരുന്നു. ഞാന്‍ ആരെന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ സ്ത്രീ ആരാണ്? അവളുടെ സ്വത്വമെന്ത്? എന്ന ആത്മാന്വേഷണമാ ണീ പുസ്തകം.

മലയാള ചരിത്രാഖ്യായികകളുടെ ചന്ത്രക്കാറ നായിരുന്ന സി.വി രാമന്‍പിള്ളയുടെ പ്രപൗത്രിയായ വീണ മലയാള സാഹിത്യത്തിന്റെ ഭാഗഭാക്കായതില്‍ അത്ഭുതപ്പെടാനില്യ... നോവലിലെ"ഞാന്‍ " എന്ന കേന്ദ്ര കഥാപാത്രത്തെ വീണയായികണ്ട് .. ആ അദൃശ്യമായ കൈകളെ ചേര്‍ത്ത് പിടിച്ചാണ് ഞാനീ നോവല്‍ നടന്നു തീര്‍ത്തത്.

പൊന്മുടിയാണ് നോവല്‍ പശ്ചാത്തലം. പൊന്മുടി യിലെ മഞ്ഞും മഴയും വെയിലും നിറഞ്ഞ ഋതുഭേദങ്ങളുടെ നിറക്കാഴ്ചയെ എങ്ങനെയാ വര്‍ണ്ണിക്കുക.... അവര്‍ണ്ണനീയമായ കാഴ്ച.. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസിലെആറു ,സ്ത്രീ ഗവേഷക വിദ്യാര്‍ത്ഥിനികള്‍ അവരുടെഗൈഡായ പ്രൊഫ: രേണുകാദേവിയുടെ നിര്‍ദ്ദേശപ്രകാ രം മൗനംതണുത്തു കിടക്കുന്ന താഴ്വാരക്കാഴ്ചയിലൂടെ പൊന്മുടി കയറുന്നു. അവര്‍ക്കിടയിലൂടെ കടന്നു പോവുന്ന സംഭവങ്ങളുടെയും ഓര്‍മ്മകളുടെയും... ഒരാഴ്ചക്കാലമാണ് " ഓപ്പണ്‍ ഡിഫന്‍സ്

തെരുവില്‍ ആരോരും ആശ്രയമില്ലാതെ ജീവിച്ച്... ബുദ്ധിയുടെ കൈവഴികളിലൂടെ സഞ്ചരിച്ച് പ്രശസ്തയായ പ്രൊഫ: രേണുകാദേവി അവരുടെ കഥ പറയുകയാണ് .. കഥയ്ക്കിടയിലെനിര്‍ത്തുകളി ല്‍ നാം ഗവേഷക വിദ്യാര്‍ത്ഥിനികളെയും അറിയുന്നു എന്താണ് പ്രൊഫസര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാവാതെ അങ്കലാപ്പിലാവുന്ന വിദ്യാര്‍ത്ഥിനികളോട്ഒരു ദിവസം പൊന്മുടി ഇറങ്ങിക്കൊള്ളാന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍ നിരാശയും രക്ഷപ്പെടലുകളും ഇടകലര്‍ന്ന വൈകാരികാവസ്ഥയില്‍ താഴെയെത്തുമ്പോള്‍ അവരെ കാത്തിരുന്നത് രേണുകാദേവിയുടെ മെസേജ് ആയിരുന്നു... " ഒരു മടക്കയാത്ര.. അനന്തമായ സത്യമന്വേഷിച്ച് ഭൂമിയില്‍വീണ്ടും മുളപൊട്ടണം"..

ഉയര്‍ച്ചയുടെ കൊടുമുടിയില്‍ ...ജീവിതം പൊന്മുടിയുടെ ആഴങ്ങളില്‍ തീര്‍ത്ത പ്രൊഫ രേണുകാദേവി ആരാണ്? ഓരോ സ്ത്രീയും അത്ഭുതമല്ലേ? വിദ്യാര്‍ത്ഥിനികളുടെ അന്വേഷണമാണ് "ഓപ്പണ്‍ ഡിഫന്‍സ് " വീണ .. മനോഹരമായ വാചകങ്ങള്‍ ചേര്‍ത്ത നോവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക