Image

വിധി കേട്ട് സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു, വിലപിച്ചിരുന്ന പ്രവര്‍ത്തകര്‍ കണ്ണീര്‍ തുടച്ച് കരുണാനിധിക്ക് മുദ്രാവാക്യം വിളിച്ച് ഒത്തുകൂടി

Published on 08 August, 2018
 വിധി കേട്ട് സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു, വിലപിച്ചിരുന്ന പ്രവര്‍ത്തകര്‍ കണ്ണീര്‍ തുടച്ച് കരുണാനിധിക്ക് മുദ്രാവാക്യം വിളിച്ച് ഒത്തുകൂടി
കലൈഞ്ജര്‍ കരുണാനിധിക്ക് അന്ത്യ വിശ്രമം മറീന ബീച്ചില്‍ തന്നെ. ഇതിനെതിരെ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചു. ഹൈക്കോടതി വിധി കേട്ട് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു. മുന്‍ കേന്ദ്രമന്ത്രി എ രാജയാണ് കോടതി വിധി സംബന്ധിച്ച് സ്റ്റാലിനെ അറിയിച്ചത്. സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിവരം ഡിഎംകെ പ്രവര്‍ത്തകര്‍ അതിവേഗം പ്രചരിപ്പിച്ചു. വിലപിച്ചിരുന്ന പ്രവര്‍ത്തകര്‍ കണ്ണീര്‍ തുടച്ച് കരുണാനിധിക്ക് മുദ്രാവാക്യം വിളിച്ച് ഒത്തുകൂടി. സര്‍ക്കാരിന് തിരിച്ചടിയും ഡിഎംകെക്ക് നേട്ടവുമാണ് കോടതി വിധി...
മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കുക. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുപോലെ തന്നെ കാര്യങ്ങള്‍ നടക്കുകയാണ്. വൈകീട്ടാണ് സംസ്‌കാരം. ഹൈക്കോടതി വിധി പുറപ്പെടുവിക്കും മുമ്പ് മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക