Image

കരുണാനിധിയുടെ സംസ്കാരം, വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് സൂചന

Published on 08 August, 2018
കരുണാനിധിയുടെ സംസ്കാരം, വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് സൂചന
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ തന്നെ നടത്താമെന്നുള്ള വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് സൂചന. ഹൈക്കോടതി വിധി ഡിഎംകെയ്ക്ക് അനുകൂലമായാല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍‌ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് തള്ളിയാണ് മദ്രാസ് ഹൈക്കോടതി കരുണാനിധിയുടെ സംസ്കാരം അവിടെ തന്നെ നടത്താന്‍ അനുമതി നല്‍കിയത്. 

നേരത്തെ, മുദ്രാവാക്യം വിളികളോടെയാണ് ഡിഎംകെ അനുകൂലികള്‍ കോടതിവിധിയെ സ്വീകരിച്ചത്. അതിനിടെ, കരുണാനിധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി എത്തിയപ്പോള്‍ തിരികെപ്പോകാനാവശ്യപ്പെട്ട് അനുകൂലികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക