Image

വയനാട്ടിലെ റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയില്‍; അതീവ ജാഗ്രതാ നിര്‍ദേശം

Published on 08 August, 2018
വയനാട്ടിലെ റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയില്‍; അതീവ ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴ തുടരുന്നു. ജില്ലയിലെ ഗ്രാമങ്ങള്‍ മഴയില്‍ ഒറ്റപ്പെടുന്നു. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ്‌ ഓഫീസര്‍ മുതലായവര്‍ ജില്ലാകലക്ടറുടെ അനുമതിയില്ലാതെ ഹെഡ്‌ക്വാര്‍ട്ടര്‍ വിട്ടുപോകരുതെന്ന്‌ ജില്ലാകലക്ടര്‍ അറിയിച്ചു.

വയനാട്‌ കലക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല്‌ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ക്ക്‌ 04936 204151 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക്‌ ബന്ധപ്പെടാവുന്നതാണ്‌. 1077 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സുല്‍ത്താന്‍ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളില്‍ താലൂക്ക്‌ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക