Image

ഇടമലയാര്‍ അണക്കെട്ടില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു

Published on 08 August, 2018
ഇടമലയാര്‍ അണക്കെട്ടില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു
ഇടുക്കി : സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ ഇടമലയാര്‍ അണക്കെട്ടില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ജലനിരപ്പ്‌ ഉയര്‍ന്നതുകൊണ്ട്‌ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ എട്ടു മണിയോടെ ഷട്ടര്‍ തുറക്കാനാണ്‌ കെഎസ്‌ഇബി തീരുമാനിച്ചിരിക്കുന്നത്‌.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ അടിസ്ഥാനത്തില്‍ സെക്കന്‍റില്‍ 164 ഘനമീറ്റര്‍ വെള്ളം തുറന്നു വിടാനാണ്‌ തീരുമാനം. 168.20 മീറ്ററാണ്‌ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. 169 മീറ്ററാണ്‌ പരമാവധി സംഭരണ ശേഷി. പെരിയാറിലെ നിലവിലെ ജല നിരപ്പ്‌ ഒന്നര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്‌. പുറത്തേക്ക്‌ വിടുന്ന ജലം ആറു മണിക്കൂര്‍ കൊണ്ട്‌ ആലുവ ഭാഗത്ത്‌ എത്തുമെന്നാണ്‌ കണക്കു കൂട്ടുന്നത്‌. തീരദേശത്തുള്ളവര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.


വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴ തുടരുകയും അണക്കെട്ടിലേക്കുളള നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്‌തതോടെയാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. ഇടുക്കി ഡാമിലും ജലവിതാനം ഉയര്‍ന്നതോടെ ഒരേ സമയം രണ്ട്‌ ഭാഗത്ത്‌ നിന്നും പെരിയാറിലേക്ക്‌ വെളളം തുറന്നുവിടുന്നത്‌ ഒഴിവാക്കാന്‍ കൂടിയാണ്‌ ഇടമലയാര്‍ ഡാം നേരത്തേ തുറക്കാന്‍ തീരുമാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക