Image

കരുണാനിധിയുടെ സംസ്‌ക്കാരം നടക്കുന്ന മറീന ബീച്ചും പരിസരവും ദ്രുതകര്‍മസേനയുടെ നിയന്ത്രണത്തില്‍

Published on 08 August, 2018
കരുണാനിധിയുടെ സംസ്‌ക്കാരം നടക്കുന്ന മറീന ബീച്ചും പരിസരവും ദ്രുതകര്‍മസേനയുടെ നിയന്ത്രണത്തില്‍

ചെന്നൈ:  ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ സംസ്‌കാരം നടക്കുന്ന ചെന്നൈ മറീന ബീച്ചും പരിസരവും ദ്രുതകര്‍മസേനയുടെ നിയന്ത്രണത്തില്‍. മറീന ബീച്ചില്‍ സംസ്‌ക്കാരം നടത്താന്‍ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടതിന്‌ പിന്നാലെയാണ്‌ അവിടെ സുരക്ഷ ശക്തമാക്കിയത്‌. ഏത്‌ അടിയന്തര സാഹചര്യവും നേരിടാനുള്ള വന്‍ തയ്യാറെടുപ്പാണ്‌ അവിടെ നടത്തിയിരിക്കുന്നത്‌.

ബുധനാഴ്‌ച വൈകിട്ട്‌ നാലു മണിക്ക്‌ സംസ്‌കാരം നടക്കുമെന്നാണ്‌ ലഭ്യമായ വിവരം. ഡി.എം.കെ നല്‍കിയ ഹര്‍ജിയിലാണ്‌ മദ്രാസ്‌ ഹൈക്കോടതി ബുധനാഴ്‌ച രാവിലെ അനുകൂല വിധി പുറപ്പെടുവിച്ചത്‌. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്‌ മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന്‌ സ്ഥലം നല്‍കാനാകില്ലെന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.

ഡി.എം.കെയ്‌ക്ക്‌ അനുകൂലമായി വിധിയുണ്ടായതോടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സംഘര്‍ഷം ഉണ്ടാകുമോയെന്ന ആശങ്കയും ഉണ്ട്‌. ഇതുകൂടി കണക്കിലെടുത്താണ്‌ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയത്‌.

അതിനിടെ, കരുണാനിധിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചെന്നൈ രാജാജി ഹാളിലേക്ക്‌ വന്‍ ജനപ്രവാഹമാണ്‌. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക