Image

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്‌

Published on 08 August, 2018
ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്‌

തിരുവനന്തപുരം: ഇ പി ജയരാജന്‍ വീണ്ടും മന്ത്രി സഭയിലേക്ക്‌. ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച്‌ നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ്‌ സൂചന.വെള്ളിയാഴ്‌ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും.

തിങ്കളാഴ്‌ച്ച നടക്കുന്ന എല്‍ഡിഎഫ്‌ യോഗത്തിന്‌ മുന്‍പ്‌ സിപിഐ യുമായി സിപിഎം വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ്‌ സൂചന.ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ പി ജയരാജന്‍. എ.കെ.ശശീന്ദ്രനു ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന്‌ ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക