Image

ഫാദര്‍ തോമസ്‌ പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന്‌ നീക്കി

Published on 08 August, 2018
ഫാദര്‍ തോമസ്‌ പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന്‌ നീക്കി
ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച്‌ കാര്‍ഷിക വായ്‌പ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഫാദര്‍ തോമസ്‌ പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന്‌ നീക്കി. അന്വേഷണ വിധേയമായാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്ന്‌ ചങ്ങനാശേരി അതിരൂപത അറിയിച്ചു. കുട്ടനാട്‌ വികസന സമിതി എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായിരുന്നു ഫാ. തോമസ്‌ പീലിയാനിക്കല്‍.

ജൂണ്‍ 19 നാണ്‌ കേസില്‍ പീലിയാനിക്കലിനെ അറസ്റ്റ്‌ ചെയ്‌തത്‌. കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നെല്‍കര്‍ഷക സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ച്‌ കര്‍ഷകരുടെ അറിവോ സമ്മതമോ കൂടാതെ വായ്‌പയെടുത്ത്‌ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌.

വ്യാജ രേഖ ചമച്ച്‌ ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന്‌ കാര്‍ഷിക വായ്‌പ തട്ടിയെടുക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ ക്രൈംബ്രാഞ്ച്‌ ജൂണില്‍ കസ്റ്റഡിയിലെടുത്തത്‌.

പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ്‌ അഡ്വ.റോജോ ജോസഫ്‌, കുട്ടനാട്‌ വികസന സമിതി ഓഫീസ്‌ ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക