Image

ഗുരുദേവ ജയന്തിയും ഓണാഘോഷവും ഹൂസ്റ്റണില്‍

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ Published on 08 August, 2018
ഗുരുദേവ ജയന്തിയും ഓണാഘോഷവും ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീനാരായണ ഗുരു മിഷന്‍ യൂ എസ് എ യുടെ ആഭിമുഖ്യത്തില്‍ ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 164 മത് ജയന്തിയും, മലയാളി മനസ്സില്‍ എന്നെന്നും ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഓണവും സംയുക്തമായി സെപ്റ്റംബര്‍ 1 ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള ഡെസ്ടിനി സെന്റര്‍ ഓഡിറ്റോറിയത്തില്‍ (1622 Staffordshire Road, Stafford, TX 77477) വച്ച് നടത്തപ്പെടും. പ്രമുഖ വേദാന്ത പണ്ഡിതനും സ്കൂള്‍ ഓഫ് വേദാന്ത കാഞ്ഞിരമറ്റം കേരള മുഖ്യാചാര്യനുമായ ശ്രീമദ് മുക്തനാന്ദ യതി സ്വാമികള്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ രാവിലെ കൃത്യം പത്തു മണിക്ക് സമാരംഭിക്കും .

പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജയന്തി സമ്മേളനം, ശ്രീ നാരായണ ഗുരു മിഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികള്‍ , ചെണ്ടമേളം മെരിറ്റ് അവാര്‍ഡ് വിതരണം , പരമ്പരാഗതമായ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യ , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക മത്സരങ്ങള്‍ , വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയാണ് ആഘോഷ പരിപാടികളുടെ മുഖ്യാകര്‍ഷണം.

ഈ കലാസാംസ്കാരിക സമന്വയ വേദിയെ നിങ്ങളേവരുടെയും വിലയേറിയ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കുവാന്‍ എസ് .എന്‍ .ജി .എം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ശ്രീ മുരളീകേശവന്‍ സെക്രട്ടറി ശ്രീ പ്രകാശന്‍ ദിവാകരന്‍ എന്നിവര്‍ സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു
Join WhatsApp News
Sri Narayana- the Cosmic Teacher 2018-08-09 12:18:21

A great & praiseworthy effort to see a ‘World Class’ Teacher is Honored.

History has not shown much justice to the great teacher. His sayings, it seems were manipulated or twisted to make it fit for some selfish motives. It is hard to see Sri.Narayana Guru as just a leader or redeemer of a small territorial community. In doing so, his World Class Philosophy is tarnished and imprisoned within the boundary of a particular community.

 He was a redeemer of the whole mankind. It is hard to see that he said ‘ഒരു ജാതി, ഒരു മതം,.... Guru would have said ‘ ജാതി ഇല്ല, മതം ഇല്ല....did anyone played with his words?

Another example is, ‘ ഞാന്‍ ഈഴവ ശിവനെ ആണ് പ്രതിഷ്ടിച്ചത് എന്നതിനു പകരം; “ ഞാന്‍ എന്‍റെ ശിവനെ ആണ് പ്രതിഷ്ടിച്ചത്’’ എന്നാണ് ഗുരു പറയുവാന്‍ സാദ്യത.

Guru’s Siva was a Cosmic deity, not a ‘Hindu’ deity. Siva, the unanimous oneness of creation, preservation & transformation -not destruction. Destruction is a wrong terminology because nothing is destroyed, but is simply transformed. The creation, preservation & transformation is a smooth blend, there is no rivalry there and was manifested in ‘Siva Lingam. Lingam here means the identity of Siva and is not a body part as is mistaken by many.

 Hope you guys will focus to bring out a Guru who was a real Cosmopolitan.

Best wishes

Andrew. 

വിദ്യാധരൻ 2018-08-09 13:59:43
                                            ശ്രീനാരായണ ഗുരുവിന് വന്ദനം 

 അസത്യദര്‍ശനം

മനോമയമിദം സര്‍വ്വം
ന മനഃ ക്വാപി വിദ്യതേ
അതോ വ്യോമ്നീവ നീലാദി
ദൃശ്യതേ ജഗദാത്മനി

ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ മനസ്സിന്റെ രൂപഭേദമാണ് . ആ മനസ്സോ ഒരിടത്തും കാണപ്പെടുന്നുമില്ല . അതുകൊണ്ട് ആകാശത്തിൽ നീല നിറവും മരുഭൂമിയിൽ വെള്ളവും മറ്റും കാണപ്പെടുന്നതുപോലെ ആത്മാവിൽ കാണപ്പെടുന്നതാണി പ്രപഞ്ചം 

മനസോനന്യയാ സര്‍വ്വം
കല്പിതേവിദ്യയാ ജഗത്
വിദ്യയാസൗ ലയം യാതി
തദാലേഖ്യമിവാഖിലം

മനസ്സിൽനിന്നും മറ്റൊന്നല്ലാത്ത അവിദ്യയാൽ കല്പിക്കപ്പെടുന്നതാണീ ജഗത്തു മുഴുവൻ. അവിദ്യ വിദ്യകൊണ്ട് ഇല്ലാതായി മറയുന്നു അപ്പോൾ ജഗത്ത് കേവലം ചിത്രംപോലെ കാണാറാകുന്നു 


യാവിദ്യാവദവജ്ഞാ സ്യാത് 
താവത്താവത് തദീക്ഷണം 
യാവദ്യാവത് വീക്ഷ്യതേതത് 
താവത് താവദുഭേത്യജേത് 

പദാർത്ഥങ്ങളിൽ രാഗദ്വേഷങ്ങൾ ഉദയം ചെയ്യുമ്പോഴൊക്കെ അവയിൽ ബ്രഹ്മസ്വരൂപം കാണാൻ ശ്രമിക്കണം ,ബ്രഹ്മസ്വരൂപം കാണാൻ ശ്രമിക്കുമ്പോൾ രണ്ടെന്ന ഭാവം ഉപേക്ഷിക്കണം (ആത്മാവ് ശരീരം ) ഇതാണ് വിദ്യാമാർഗ്ഗം  (ശ്രീനാരായണഗുരു )

'മതങ്ങൾക്കതീതമായ് 
       മനുഷ്യൻ' ; - മറ്റാരുമീ 
മധുരാക്ഷര മന്ത്രം 
       ചൊല്ലിയിൽലിന്നേവരെ 

മരണം മരണം മെ-
         ന്നെപ്പോഴുമോർമിപ്പിക്കും 
മതമാ മനുഷ്യന്റെ 
        ശബ്ദത്തിൽ ഞടുങ്ങിപ്പോയി  (വയലാർ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക