Image

ഫ്രാങ്കോയെ ചോദ്യംചെയ്യാന്‍ പോലീസ് ജലന്ധറില്‍; വിശ്വാസികളെ വിളിച്ചുകൂട്ടി പ്രതിരോധിക്കാന്‍ ഫ്രാങ്കോയുടെ വാട്‌സ്ആപ് സര്‍ക്കുലര്‍

Published on 08 August, 2018
ഫ്രാങ്കോയെ ചോദ്യംചെയ്യാന്‍ പോലീസ് ജലന്ധറില്‍; വിശ്വാസികളെ വിളിച്ചുകൂട്ടി പ്രതിരോധിക്കാന്‍ ഫ്രാങ്കോയുടെ വാട്‌സ്ആപ് സര്‍ക്കുലര്‍

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസ് സംഘം നാളെ ജലന്ധറില്‍ എത്തും. 55 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയാണ് പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിനൊപ്പമുള്ള ഉന്നത വൈദികരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പോലീസിനെ നേരിടാന്‍ ഫ്രാങ്കോയും എല്ലാ ഒരുക്കങ്ങളും തുടങ്ങിയെന്നാണ് അവിടെനിന്നുള്ള വിവരം. അറസ്റ്റു വന്നാല്‍ പോലീസിനെ നേരിടാന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു.

ഇന്നു രാത്രി മുഴുവന്‍ ഫ്രാങ്കോ ആളുകളെ വിളിച്ചുകൊണ്ട് വാട്‌സ്ആപ് സന്ദേശങ്ങള്‍ അയക്കുകയാണ്. അറസ്റ്റിലേക്ക് പോയാല്‍ പോലീസിനെ ആക്രമിക്കുകയാണ് ഫ്രാങ്കോയുടെ ഉദ്ദേശം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക