Image

മാറുന്ന ലോകം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 08 August, 2018
മാറുന്ന ലോകം (കവിത: ഫൈസല്‍ മാറഞ്ചേരി)
മുനിഞ്ഞു കത്തുന്ന വിളക്കുകളില്ലിന്ന്
തെറിച്ചു വീഴും
പ്രകാശ പ്രഭ മാത്രം
ഉരുണ്ടു നീങ്ങും
സൈക്കളില്ലിന്ന്
കുതിച്ചു പായും
ബൈക്കുകള്‍ മാത്രം
വിളിച്ചു കൂകും തോണി കടവുകളില്ലിന്ന്
ചീറി കുതിക്കും
ഉല്ലാസ നൗകകള്‍ മാത്രം
രാവിലെ മുറ്റത്തു വീഴും പത്രങ്ങളില്ലിന്ന്
വിരല്‍ തുമ്പില്‍ വിരിയും വാര്‍ത്തകള്‍ മാത്രം
മുഷിഞ്ഞു നാറും നോട്ടുകളില്ലിന്ന്
ഉരച്ചു വാങ്ങും പ്ലാസ്റ്റിക്
മണികള്‍ സുലഭം
കിതച്ചു നീങ്ങും
ശകടങ്ങളില്ലിന്ന്
നിറയെ മൂളി പറക്കും
വേഗ കൊട്ടാരങ്ങള്‍
വീശി കത്തിക്കും
ചൂട്ടുകള്‍ വഴി മാറി
മൈലുകള്‍ കാണും
ടോര്‍ച്ചുകള്‍ മിന്നുന്നു
പീടിക വ്യാപാരം മാറി
സൈബര്‍ വ്യാപാരം മുന്നേറി
യോഗികളില്ലിന്ന്
രോഗികള്‍ അനവധിയായിന്ന്
കലികാലമല്ലിത്
കലുഷിത കലാപകാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക