Image

മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു- മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

പി പി ചെറിയാന്‍ Published on 09 August, 2018
മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു- മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
മിഷിഗണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പോഷകാഹാര കുറവ് മൂലം 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസ്സില്‍ മാതാപിതാക്കളായ സേത്ത വെല്‍ച്ച് (27), ടാറ്റിയാന ഫസരി (27) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതിന് ആഗസ്റ്റ് 6 തിങ്കളാഴ്ച കോടതി ഉത്തരവിട്ടു.

ആഗസ്റ്റ് 2 വ്യാഴാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ നിര്‍ജീവാവസ്ഥയിലായിരുന്നുവെന്നാണ് കന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ കുഞ്ഞ് മരിച്ചതായും ഷെറിഫ് പറഞ്ഞു.

പ്രായത്തിനൊത്ത ശരീര ഭാരം കുഞ്ഞിനുണ്ടായിരുന്നില്ലെന്നും പോഷകാഹാര കുറവുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ തന്നെ സമ്മതിക്കുന്നു. ആധുനിക ചികിത്സകളിലോ, ഡോക്ടര്‍മാരിലോ വിശ്വാസമില്ലാതിരുന്ന ഇവര്‍ വിവരം പുറത്തറിയിക്കാതിരുന്നത് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസിന ഭയന്നായിരുന്നു. 
ഇവരുടെ 2 ഉം 4 ഉം വയസ്സുള്ള കുട്ടികളെ സി പി എസ് കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.

ആട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ശരീരത്തിലെ ജലാംശ കുറവും, പോഷകാഹാര കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ ഇരുവരേയും വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഫസ്റ്റ് ഡിഗ്രിമാര്‍ഡറിന്നും, എബാന്റ്‌മെന്റിനും ഇവര്‍ക്കെതിരെ കേസ്സെടുത്തത് തിങ്കളാഴ്ചയായിരുന്നു. പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്ത്യം ശിക്ഷ ലഭിക്കാവുന്ന കേസ്സാണിത്. വീടിനകത്തും, പുറത്തും വേദവാക്യങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന ഇവര്‍ ദൈവവിശ്വാസികളാണെന്ാണ് അവകാശപ്പെടുന്നത്്. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.
മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു- മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു- മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
Join WhatsApp News
ജി പുത്തൻകുരിശ് 2018-08-09 23:17:04
മതവിശ്വാസത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് ജീവിതം ഹോമിക്കപ്പെട്ട കേരളത്തിലെ ഒരു പ്രമുഖ വോളിബാൾ താരമായിരുന്നു സൂസൻ മേബിൾ തോമസ്. മഞ്ഞപ്പിത്തരോഗം അതിന്റെ മൂർധന്യത്തിൽ എത്തിയപ്പോൾ, വൈദ്യശാസ്‌ത്രസംബന്ധിയായ ചികത്സ ലഭ്യമാക്കേണ്ടതിന് പകരം പ്രാർത്ഥനയാൽ രോഗം മാറ്റാമെന്ന് കുടുംബം തീരുമാനിക്കുകയും ഒടുവിൽ അത്, കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വോളിബോൾ താരമായ സൂസൻ മേബിൾ തോമസിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്യുത്.  അവരുടെ വോളിബോൾ കളികളിലെ ഓരോ പ്രകടനങ്ങളും ഇന്നും ഓർമ്മകളിൽ നിന്ന് മായാതെ നില്ക്കുന്നു  അവരുടെ ഓർമ്മയ്ക്കായ്, കോലഞ്ചേരി കോളേജിന്റെ മുന്നിൽ തീർത്ത ബസ് വെയിറ്റിങ് ഏരിയുടെ പണശേഖരാർത്ഥം എറണാകുളും ടി ഡി എം ഹാളിൽ വച്ച് എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകം നടത്തുന്നതിൽ പങ്കുകൊള്ളാനും സാധിച്ചത് വളരെ ചാരിതാർഥ്യത്തോടെ ഓർക്കുന്നു  അവരെ കുറിച്ചു അന്വേഷണം നടത്തിയപ്പോൾ താഴെ കാണുന്ന ഒരു വാർത്ത ലഭിച്ചു 

Thiruvananthapuram: Sree Narayana College, Chempazhanthy, has bagged the G.V. Raja memorial ever rolling trophy instituted by the Department of Physical Education, University of Kerala.

The college secured 286 points, followed by the Laxmibai National College of Physical Education (LNCPE), Karyavattam, with 227 points. SN College has emerged winners for the second year in succession. The LNCPE however won the Susan Mable Thomas memorial ever rolling trophy for the best college in the women's section.

 Matthew 9:12 When Jesus heard this, he said, “Healthy people don’t need a doctor–sick people do.”

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക