Image

കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

Published on 09 August, 2018
കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു
ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവെച്ചത്. അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് 66 മത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചത്. പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക