Image

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്‌ നിര്‍ത്തിവെച്ചു

Published on 09 August, 2018
നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്‌ നിര്‍ത്തിവെച്ചു


കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നത്‌ താത്‌കാലികമായി നിര്‍ത്തിവെച്ചു. സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. വിമാനങ്ങള്‍ പോകുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
നിരോധനത്തെ തുടര്‍ന്ന്‌ കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ എവിടെയിറങ്ങുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഇടമലയാര്‍ അണക്കെട്ട്‌ പുലര്‍ച്ചെ അഞ്ചിന്‌ തുറന്നുവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ്‌ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഇടുക്കിയിലും ട്രയല്‍ റണ്‍ തുടങ്ങി. നിലവില്‍ റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന്‌ അടുത്തുവരെ വെള്ളമെത്തിയിട്ടുണ്ട്‌. തുടര്‍ന്നാണ്‌ വിമാനം ഇറങ്ങുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക