Image

മഴ; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

Published on 09 August, 2018
 മഴ; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
തിരു: വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായസാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി കെ.കെ. ശൈലജ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കി. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക