Image

കനത്ത മഴ: സൈന്യത്തിന്റെ സേവനം തേടി

Published on 09 August, 2018
കനത്ത മഴ: സൈന്യത്തിന്റെ സേവനം തേടി


തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യത്തിന്റെ സേവനം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.

വയനാട്‌, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്‌. ഇടുക്കി, വയനാട്‌, കോഴിക്കോട്‌ , മലപ്പുറം ജില്ലകളിലേക്കാണ്‌ സേനയെ കൂടെ രക്ഷാപ്രവര്‍ത്തനത്തിന്‌ നിയോഗിച്ചത്‌. ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്ന്‌ സംഘങ്ങളെ കോഴിക്കോട്‌, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്‌. രണ്ടു ബറ്റാലിയന്‍ കൂടി കോഴിക്കോട്‌ ,വയനാട്‌ ജില്ലകളില്‍ എത്തും.

പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. അവരുടെ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനാണ്‌ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്‌. അതിന്‌ സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക