Image

ഷട്ടര്‍ ഉയര്‍ത്തിയിട്ടും ആശങ്കയില്‍ ഇടുക്കി അണക്കെട്ട് ; ജലനിരപ്പ് 2399.40 കവിഞ്ഞു

Published on 09 August, 2018
ഷട്ടര്‍ ഉയര്‍ത്തിയിട്ടും ആശങ്കയില്‍ ഇടുക്കി അണക്കെട്ട് ; ജലനിരപ്പ് 2399.40 കവിഞ്ഞു

ഇടുക്കി അണക്കെട്ടില്‍ നിന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനരിപ്പ് ഉയരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്ബോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ 2399.40 ആയി ഉയര്‍ന്നു. 50 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുകി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞില്ല.

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത.

2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. നീരൊഴുക്ക് ശക്തമായതോടെ ഇടമലയാര്‍ ഡാമിലേക്ക് ക്രമാതീതമായി വെളളം ഒഴുകി എത്തുകയാണ്. നിലവില്‍ 169.83 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. നിലവില്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. 600ഘനയടി വെളളമാണ് സെക്കന്‍ഡില്‍ പുറത്തേയ്ക്ക് ഒഴുകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക