Image

ഞാന്‍, എനിക്ക്, എന്റേത്, എന്നുള്ള ചിന്തകള്‍ ഉപേക്ഷിക്കുക (രാമായണ ചിന്തകള്‍ 20)

അനില്‍ പെണ്ണുക്കര Published on 09 August, 2018
ഞാന്‍, എനിക്ക്, എന്റേത്, എന്നുള്ള ചിന്തകള്‍ ഉപേക്ഷിക്കുക (രാമായണ ചിന്തകള്‍ 20)
ഞാന്‍, എന്റെ കുടുംബം, എന്നിങ്ങനെയുള്ള ചിന്തയും എന്റേത് ചിന്തയും നല്ല പുത്രന്മാരോടും പത്‌നീയോടും മിത്രങ്ങളോടും കൂടെ ജീവിക്കുക എന്നത് നമ്മുടെയല്ലാം മോഹമാണ്. എന്നാല്‍ അതിനും സ്ഥിരതയില്ലന്നു രാമായണം പറയുന്നു .

വഴിയമ്പലത്തില്‍ ഒത്തുകൂടി പിരിയുന്നവരെ പോലെ നാം ഈ ലോകത്തില്‍ ജീവിതയാത്രയ്ക്കിടയില്‍ ചിലരെ കണ്ടുമുട്ടുന്നു . എന്നാല്‍ വഴിയാത്രക്കാര്‍ അവരുടെ ദിശകളിലേക്കു വഴിയമ്പലം വിട്ടു പിരിഞ്ഞു പോകുതുന്ന പോലെ ആലയ സംഗമത്തിലെ ബന്ധുക്കളും കാലാകാലങ്ങളില്‍ ആലയവും നമ്മേയും വിട്ട് പിരിഞ്ഞുപോകുന്നു .

നദിയിലൂടെ ഒഴുകിയെത്തുന്ന മരക്കഷ്ണങ്ങള്‍ ഒഴുക്കിലും ഓളത്തിലും പെട്ട് വേര്‍പിരിഞ്ഞു പോകുന്നു. അവയുടെ കൂടിച്ചേര്‍ച്ച അല്പനേരത്തേക്കു മാത്രമുള്ളതാണ്. ഒന്നിന്റെയും കൂടിച്ചേര്‍ച്ച ഭൂമിയില്‍ സ്ഥിരമല്ല. എല്ലാം അല്പകാലസ്ഥിതം മാത്രം. ഭാര്യയും മക്കളും വീടും എല്ലാം അല്പകാലസ്ഥിതമായ ആശ്രയങ്ങള്‍ മാത്രമാണെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു .
Join WhatsApp News
ഞാന്‍ എന്ന ഭാവത്തെ കൊല്ലുക 2018-08-09 11:32:01

You may assume to be whatever you are or want to be
but in the end, there should be no image left.
Life should be like that
simply merge into the vast fullness 
the fullness, the black hole of Life
then you have killed your ego
the ego that chained you to the foolish ' I AM'.

Whenever you can; look deep into yourself
Then take yourself away to the far distance
Above the Seas, above the Mountains
Beyond this Earth, beyond the Solar system
Beyond the Galaxy, to the edges of Universe 
Beyond Billions & Billions of Stars
Beyond Billions of Galaxies
Realize how insignificant you are
You are just an accidental incident
Humble yourself
Your knowledge, your wealth, your Power
All are insignificant, Nothing, Just Nothing

andrew

വിദ്യാധരൻ 2018-08-09 14:12:46
വീണപൂവ് -ആശാൻ 

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!"

യേശു 
ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. 
മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. 
മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. (മത്തായി 10 )

നമ്മൾക്ക് മനുഷ്യ ജീവിതത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ മാറ്റിവച്ച് അതിന്റെ  ക്ഷണഭംഗുരുത മനസ്സിലാക്കുമ്പോൾ ഞാൻ എന്റെ എന്ന ഭാവം താനെ മാഞ്ഞുപോകുയും ജീവിതത്തെ ആനന്ദകരമാക്കുക്കാനും കഴിയും . നിങ്ങൾ നിങ്ങളെ ആദ്യം മാനിക്കുക  
ഡോ .ശശിധരൻ 2018-08-09 20:50:20

ഞാന്‍,എനിക്ക്, എന്റേത്, എന്നുള്ള ചിന്തകള്‍ (അന്തഃകരണവൃത്തി )ഉപേക്ഷിക്കുക ഒരിക്കലും സാധ്യമല്ല.നമ്മുടെ ജീവിതം മൂന്ന് ഏഷണ ത്രയങ്ങളിൽ കെട്ടിവരിഞ്ഞിരിക്കുകയാണ് .പുത്രേഷണ(എന്റെ മക്കൾ)വിത്തേഷണ (എന്റെ ധനം),ലോകേഷണ (എന്റെ ലോകം). ജീവിതത്തിലെ സകലപ്രകാരത്തിലുള്ള സംസാരദുഃഖങ്ങൾക്ക് കാരണം ഏഷണത്രയങ്ങളിലുള്ള കെട്ടുപാടുകളും ഒട്ടിച്ചേരലുമാണ്.ഇവയെ ഉപേക്ഷിക്കാനല്ല മറിച് അതിനെ അതിക്രമിക്കാനുള്ള കരുത്താർജിക്കുകയാണ് വേണ്ടത്.

(ഡോ .ശശിധരൻ)

Benny 2018-08-10 07:15:00
'ഞാൻ എന്ന ഭാവം' ഇല്ലാതാകാൻ സാധാരണ മനുഷ്യർക്കു ആകില്ല!
വിദ്യാധരൻ 2018-08-10 16:47:09
ഞാൻ എന്ന ഭാവം ഇല്ലാതെ ആകുവാൻ 
സത്വബോധം  ഇല്ലാതെ ആക്കണം 
സത്വബോധം ഇല്ലാതെ ആക്കുവാൻ 
മോഹങ്ങൾ ഇല്ലാതെ ആക്കണം.
നീ സ്നേഹിക്കുന്നൊതൊക്കയും 
ദൂരെ എറിഞ്ഞു കളയണം 
സ്ഥാനമാനങ്ങൾ പൊന്നാട, ഫലകങ്ങൾ
അത് നേടുവാനുള്ള മാർഗ്ഗങ്ങൾ 
ഒക്കെയും ദൂരത്തെറിഞ്ഞു കളയണം 
ഫൊക്കാന, ഫോമയും , ലാനയും  കൂനയും 
വിട്ടു നീ ഓടണം, ഓടി ഒളിക്കണം
മറ്റുള്ളവർതൻ പ്രശംസകൾ കേൾക്കാതെ 
കാതു നീ പൂട്ടി ഇരിക്കണം  
'ആരണ്യന്തരഗഹരോദര തപസ്ഥാനങ്ങളിൽ"
നീ  പോയൊളിക്കണം 
ഇങ്ങനെ നീ ചെയ്യുകിൽ സ്നേഹിത 
നിനക്കൊ'രസാധാരണ' മനുഷ്യനാകാൻ കഴിയും 
നാടിനും നാട്ടാർക്കും ഗുണം വന്നു ഭവിക്കും 
നീ നാടിന്റെ കണ്ണിലുണ്ണിയായി മാറും
അല്ലെങ്കിൽ നീ വിസ്‌മൃതനായിടും 
Let your boat be empty 2018-08-11 06:12:02

On your Journey of Life
no matter how much promising the other shore is
no matter how much you have accumulated or achieved 
let your boat be empty
when you reach the other shore, leave the boat behind
do not carry the boat on your head
just be a traveller
Life is a long Journey
Less Luggage, more comfortable.

andrew


ഡോ .ശശിധരൻ 2018-08-11 11:27:57

തെറ്റായ സന്ദേശമാണ് ശ്രീ ആൻഡ്രൂസ് സമൂഹത്തിന് നൽകികൊണ്ടിരിക്കുന്നത് . ജീവിതമാകുന്ന നൗക ഒരിക്കലും ശൂന്യമാക്കേല്ലേ .ധാരാളം അറിവ് കൊണ്ടും ,ധാരാളം സമ്പത്തുകൊണ്ടും ,ധാരാളം കരുത്തുകൊണ്ടും  ,ധാരാളം ഐശ്വര്യം കൊണ്ടും മനുഷ്യകുടുംബ ജീവിത നൗക നല്ലതുപോലെ നിറയട്ടെ !അക്കരെയെത്തുമ്പോൾ ഇതൊന്നും കൊണ്ടുപോകാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ട് ,കൊടുത്തിട്ട് പോകണം .മക്കൾക്ക് കൊടുക്കണം ,അല്ലെങ്കിൽ സമൂഹത്തിനു കൊടുക്കണം.

(ഡോ .ശശിധരൻ)

Vayanakaaran 2018-08-11 12:18:56
Looking or tending to look obliquely or askance (as with envy or disdain)" Some people have
squint eye. Andrews knows how to treat those people. Let us wait.


ഈഗോ 2018-08-11 13:00:46
എന്റെ പേര് ഈഗോ 
ഞാൻ സർവ്വജ്ഞൻ 
ഈ ആകാശത്തിന്റെ താഴെ 
സർവ്വതിലും ഞാൻ അഭിജ്ഞൻ
എന്നെ അവഗണിക്കുന്നത് 
എനിക്ക് തീരെ ഇഷ്ടമല്ല 
എന്റെ അറിവും പാണ്ഡ്യത്തത്തിനും 
നിങ്ങൾ പുല്ലു വില കല്പിച്ചിരിക്കുന്നു 
എന്റെ ഡിഗ്രികളും 
എനിക്ക് കിട്ടിയ ആദരങ്ങളും 
നിങ്ങൾക്ക് പുച്ഛമാണ് 
അതെനിക്ക് ത്തീരേ ഇഷ്ടമല്ല 
ഇങ്ങനെയൊരാൾ ഇവിടെ 
ജീവിച്ചിരിപ്പുണ്ടെന്നുള്ള 
കാര്യം നിങ്ങൾ 
മറന്നു കളഞ്ഞിരിക്കുന്നു 
ജീവിത നൗക ശൂന്യമാകാൻ പാടില്ല 
അതിൽ നിങ്ങൾ ഈ 
ഭൂഗോളത്തെ ഒതുക്കി കയറ്റണം 
അതിന്റെ മുകളിൽ ഇരുന്ന് 
ഇത്തിരിയില്ലാത്ത മനുഷ്യർ 
കാണത്തക്ക രീതിയിൽ യാത്ര 
ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ 
നിങ്ങളുടെ വാൽ പുറത്തിടണം 
ആ വാലിൽ നിങ്ങൾ നിങളുടെ 
പൊന്നാട, ഫലകം ഇവയെല്ലാം 
ചുറ്റി കെട്ടണം  നാട്ടാർ കാണട്ടെ 
നാട്ടുകാർ കണ്ടില്ലങ്കിൽ 
അതെന്റെ ഈഗോയ്ക്ക് 
ഏൽക്കുന്ന കനത്ത പ്രഹരമാണ് 
ഈഗോയെ നില നിറുത്താൻ 
നിങ്ങൾ അപരന്റെ അറിവിനെ 
ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കണം 
ശൂന്യത വിഡ്ഢിയുടെ സങ്കൽപ്പമാണ് 
നിങ്ങളുടെ നൗക നിറഞ്ഞു തുളുമ്പണം 
അതുകണ്ടിട്ട് ജനം അസ്വസ്ഥരാകണം 
അവർ സ്പർദ്ധകൊണ്ടു തിളക്കണം 
പരസ്പരം പാര വയ്ക്കണം 
ഈഗോ ഇല്ലാത്തവർ നമ്മളുടെ 
അടിമകളാണ്. അവരില്ലിങ്കിൽ 
നമ്മൾക്ക് നിലനിൽപ്പില്ല 
അവരുടെ ബലഹീനത നമ്മളുടെ ബലമാണ് 
നമ്മളുടെ പൊന്നാടകളെയും ഫലകങ്ങളെയും നോക്കി 
അവർ അലറി വിളിക്കും "നോക്കു ഇവർ ഇതെങ്ങനെ 
സാധിച്ചു "  നമ്മളുടെ അറിവുകേടുകളുടെ നുറുങ്ങുകൾ 
അവർക്കായി എറിഞ്ഞു കൊടുത്തുകൊണ്ടിരിക്കണം
അവർ വെല്ലു വിളിക്കും അട്ടഹസിക്കും 
പക്ഷെ ഒടുവിൽ അവരിൽ സംശയത്തിന്റെ 
വിത്ത് വിതക്കപ്പെടും, അത് പൊട്ടി മുളക്കും 
ഒരു വടവൃക്ഷമായി മാറും 
പ്രതികരിക്കാതിരിക്കുന്നവൻ 
ശൂന്യതയുടെ നൗകയിൽ ഇരുന്ന് ബോറടിച്ചു ചാകും 
അതെനിക്കിഷ്ടമല്ല, ഈഗോ അങ്ങനെ ഒരു 
മരണം ആഗ്രഹിക്കുന്നില്ല .
അവന്റെ മരണശേഷവും ജനം അവനെക്കുറിച്ചു 
സംസാരിച്ചുകൊണ്ടിരിക്കണം 
'അവൻ ലോകം വെട്ടിപ്പിടിച്ചിട്ടും 
ഒന്നും കൂടെ കൊണ്ടുപോയില്ല എന്ന് പറയും " 
പക്ഷെ ഈഗോയ്ക്ക് മരണം ഇല്ല 
ഹിറ്റ്ലറും, മുസോളിനിയും ഇന്നും 
സ്മരിക്കപ്പെടുന്നില്ലേ 
ഗോഡ്‌സെ ഇന്നും ഓര്മിക്കപ്പെടുന്നില്ലേ 
ജൂഡാസ്, അവനെ ആർക്കാണ് 
മറക്കാൻ കഴിയുക 
ജനം അവനെ എത്രമാത്രം വെറുക്കാൻ ശ്രമിക്കുന്നുവോ 
അത്രമാത്രം അവൻ അവരുടെ ഹൃദയങ്ങളിൽ 
ആഴ്ന്നു കയറും അവൻ ലോകാവസാനം വരെയും ജീവിക്കും 
നിങ്ങൾ എന്നെ അകറ്റി നിറുത്താൻ ശ്രമിക്കുന്നുണ്ട് പലവിധത്തിൽ 
പക്ഷെ നിങ്ങൾക്ക് സാദ്ധ്യമല്ല . അതുകൊണ്ടു 
നിങ്ങൾ കീഴടങ്ങു എന്നിട്ട് എന്റെ പോരാളികളായി മാറു 
ഈ മലയാളിൽ നിന്ന് വിളങ്ങു 
 
വിദ്യാധരൻ 2018-08-11 23:17:23
 ഈഗോയ്ക്ക് അഹംബുദ്ധി(ഞാന്‍, എന്നെ, എന്റെ എന്ന ഭാവം ) എന്നൊരു അർത്ഥമുണ്ട് .  ഒരു കുഞ്ഞു ജനിച്ച് അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ ആ കുഞ്ഞിന് 'ഞാൻ' എന്നൊരു വിചാരമില്ല .  എന്നാൽ കാലക്രമത്തിൽ പല വിധ അഹിതങ്ങളും ഹിതങ്ങളുമായ സംവേദനങ്ങൾക്ക് വിധേയപ്പെട്ട്   കുട്ടിയോടൊപ്പംഅഹംബുദ്ധി വളർന്ന് വലുതാവുന്നു പിന്നീടത് പലവിധ തർക്കങ്ങൾക്ക് വഴിയൊരുക്കുന്നു.  ഉത്തരം കണ്ടെത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുന്നതിൽ ഉപരി തർക്കത്തിൽ വിജയിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു  . തർക്കത്തെക്കുറിച്ചു പറയുമ്പോൾ കാക്കശ്ശേരി ഭട്ടതിരിയും ഉദണ്ഡശാസ്ത്രികളും തമ്മിലുള്ള തർക്കം  വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .  
സാധാരണ ബ്രാഹ്മണന്മാരുടെ പുരോഹിത് ബുദ്ധിയല്ലായിരുന്നു  കാക്കശ്ശേരി ഭട്ടതരിക്ക് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത് ഔപനിഷദബുദ്ധിയായിരുന്നു . ദിവസേന സന്ധ്യാ പൂജ നടത്താത്ത ബ്രാഹ്മണനെ ശൂദ്രനെപ്പോലെ കറുത്തണമെന്ന് മനു . കാക്കശ്ശേരി സന്ധ്യവന്ദനം ചെയ്യിതില്ല. സഹബ്രാഹ്മണർ ഇതിനെ ചോദ്യം ചെയ്‌തു ' എന്നാൽ കാക്കശേരിയുടെ ഉത്തരം താഴെ പറയും പ്രകാരമായിരുന്നു .  

'ഹൃദാകാശേ ചിദാദിത്യ 
സ്സദാ ഭാതി നിരന്തരം 
ഉദയാസ്തമയൗ ന സ്തഃ
കഥം സന്ധ്യാമുപാസ്‌മഹോ ? '

  അവർ പറയുന്നത് ഞാൻ സന്ധ്യയെ വന്ദിക്കണമെന്ന് . സൂര്യൻ അസ്തമിച്ചിട്ടു വേണ്ടേ സന്ധ്യ വരാൻ? എന്റെ ഹൃദയത്തിലെ സൂര്യൻ അസ്തമിക്കുന്നതേയില്ല . പിന്നെ എങ്ങനെ സന്ധ്യയെ ഉപാസന ചെയ്യും .   ഇത് 'ഞങ്ങളെ കഴിഞ്ഞാരുമില്ല' (ഈഗോയുടെ മറ്റൊരർഥം) എന്ന് വിശ്വസിച്ചിരുന്ന പുരോഹിത ബ്രാഹ്മണർക്ക് സഹിക്കാവുന്നതിൽ ഏറെ ആയിരുന്നു .  അവർ കേരളത്തിലെ ബ്രാഹ്മണരെ മുഴുവൻ തർക്കത്തിൽ തോൽപ്പിച്ചിരുന്ന   ഉദണ്ഡശാസ്ത്രികളുമായി ഒരു തർക്കത്തിന് അവസരം സൃഷ്ടിച്ചു .  അങ്ങനെ രാജസദസ്സില്‍ ഉദണ്ഡശാസ്ത്രികളുമായി ഏറ്റുമുട്ടാനുള്ള ദിവസം എത്തി. വളരെ പ്രാ‍യംചെന്ന ഒരാളിന്റെ കൈയ്യില്‍ ഒരു പൂച്ചയേ കൊടുത്ത് അയാളേയും ഭട്ടതിരി കൂടെ കൊണ്ടുപോയി. സദസ്സില്‍ എത്തിയപ്പോഴാണ് ഉദ്ദണ്ഡശാസ്ത്രികള്‍ ആളേക്കാണുന്നത്. ഒരുപീക്രി പയ്യന്‍ --അദ്ദേഹം പറഞ്ഞു. “ആകാരോ ഹൃസ്വ”. അതായത് ശരീരം വളരെ ചെറുത്.

ഉടന്‍ കാക്കശ്ശേരിയുടെ മറുപടി. “നഹി-നഹി. അകാരോ ഹൃസ്വ--ആകാരോ ദീര്‍ഘ”. അതായത് അ-ആ-ഇ-ഈ ഉണ്ടല്ലോ അതില്‍ അകാരം ഹൃസ്വവും, ആകാരം ദീഘവുമാണ്. 

ഉദ്ദണ്ഡന് മുഖത്തൊരടി ഏറ്റപോലായി. എതിരാളിയേ നിസ്സാരവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചു. വരാന്‍ പോകുന്ന തോല്‍വിയുടെ നാന്ദി. ഉദ്ദണ്ഡന് ആള്‍ക്കാരേ കൊച്ചാക്കാന്‍ വേറൊരു പരിപാടിയുണ്ട്. അയാള്‍ക്ക് ഒരു തത്തയുണ്ട്. ആദ്യം അതിനോട് വാദിച്ചു ജയിച്ചാലേ ശാസ്ത്രികളോട് വാ‍ദിക്കാന്‍ യോഗ്യത നേടൂ--


ശാസ്ത്രി തത്തയേ എടുത്ത് മേശപ്പുറത്തു വച്ചു. ഉടനേ കാക്കശ്ശേരി കൂടെ കൊണ്ടുപോയ വൃദ്ധനേ വിളിച്ച് പൂച്ചയെ തത്തയുടെ മുന്‍പില്‍ വച്ചു. തത്ത ഒറ്റച്ചാട്ടത്തിന് കൂടിനുള്ളില്‍. രക്ഷയില്ലെന്ന് ഉദ്ദണ്ഡന് തോന്നിത്തുടങ്ങി. തുടര്‍ന്നുണ്ടായ വാദ പ്രതിവാദത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ തോറ്റു തുന്നം
പാടി. നൂറു കിഴികളും കാക്കശ്ശേരിക്ക്. നൂറ്റോന്നാമത്തേ കിഴി വൃദ്ധനുള്ളതാണ്. ഉദ്ദണ്ഡന്‍ അതിന് അവകാശവാദം ഉന്നയിച്ചു.

കാക്കശ്ശേരി പറഞ്ഞു--വിദ്യാവൃദ്ധനാണെങ്കില്‍ എനിക്ക്--അല്ല വയോവൃദ്ധനാണെങ്കില്‍ ഈ പൂച്ചയേ കൊണ്ടുവന്ന ആള്‍ക്ക്. 

അങ്ങനെ നൂറ്റൊന്നു കിഴികളും കൈക്കലാക്കി ഉദ്ദണ്ഡ ശാസ്ത്രികളേ തറപറ്റിച്ചു.

അഗ്നിർദേവോ ദ്വിജാതീനാം 
ഋഷീണാം ഹൃദി ദൈവതം 
പ്രതിമാ സ്വൽപ ബുദ്ധീനാം 
സർവത്ര സംദർശീനാം 

ബ്രാഹ്‌മണർക്ക് അഗ്നിയാണ് ദേവൻ. ഋഷികൾക്ക് ഹൃദയത്തിലാണ് ദൈവം  അല്പബുദ്ധികൾക്ക് പ്രതിമയാണ് ദൈവം. എല്ലാറ്റിനെയും ഒരുപോലെ കാണുന്നവർക്ക് (ഈഗോ ഇല്ലാത്തവർക്ക് ) ദൈവം എവിടെയും 


the enslaved EGO 2018-08-12 09:59:12

An unhappy person is like the Monkey in a tree. He grabs one branch & let it go, then grabs another & another; he is restless, planning for future of which he has no control & doesn’t even know what it is going to be. A happy person lives in the Present. He knows only the present is real.  He has no worries about the future. ‘Be not be anxious about the morrow’.

When a human is born, other than Genetical inheritance; the brain is blank. But the Society, the parents, relatives, friends are not happy, they start injecting their misery, sufferings, ignorance into the child’s brain. They call it Ambition. In fact, it is their failed /unaccomplished dreams. But you have your own dreams, your brain is different from theirs. No, they won’t let you grow free. They want you to be this, that… but never what you want to be. The moment they plant seeds of ambition in your brain you are forced into a conflict & you are wrestling to survive. A madness is created in your brain. Now you are hurt, your ego is suffering. Some find rescue & escape in drugs, alcohol…..So, if your kids are under the influence of drugs….. before you blame them, look into yourself, what did you do to them.

It is a Vicious circle, your parents did it to you, you did it to your kids, hope your kids will break the chain. The brain of each individual is different. Do not force them to be a doctor, engineer, whatever you want. This is a major problem with Indians and especially Malayalees. You want your child to attain your dream. Have you ever thought ‘how about their dreams?’

{cont. in # 2}

andrew

നാരദന്‍ 2018-08-11 14:50:34
ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും തമ്മിലുള്ള സംഘർഷം ഒരു മനോരോഗമാണ്.
BE A SANYASIN 2018-08-11 15:11:16

If you are unhappy, you will become ambitious; if you are happy, ambition will disappear. Who bothers to become the richest man in the world unless you are mad? Who bothers about fame? You cannot eat it, you cannot love it, you cannot sleep with it. In fact, the more famous you become, the more difficult it becomes to be happy. The richer you are, the more worries you have -- problems of security, future. Whatsoever you have, you have to hold it. You have to hold it against others because they are constantly watching for a right opportunity to take it back. Whatsoever you hold, you hold out of violence. And of course, if you have been violent then others can be violent to you. They are just waiting for the right moment.

The richer you get, the more worries, more problems, more fears you have.

Discard everything you have, one by one & become a Sanyasin.

Taoism/ Indian Philosophy- {by andrew}

NARADAN 2018-08-11 15:13:59

Signs of Maturity: - You forgive more You respect differences You don’t force your knowledge on others, you don’t judge easily You become more open-minded You prefer to be silent than to engage in a nonsense fight Your happiness don’t depend from people but from your inner self.

അസൂയ 2018-08-11 15:28:08
അല്ല മനസിലായില്ല !
ഞാനില്ലാതെ 
നിങ്ങൾക്കെങ്ങനെ 
നിലനിൽക്കാൻ കഴിയും?
എനിക് ഇങ്ങനെ 
നോക്കി നിൽക്കാൻ ആവില്ല 
നിങ്ങൾ നിങ്ങൾക് 
ഈഗോ ആയി വിലസാൻ 
ഞാൻ നിങ്ങളുടെ 
അരികിൽ ഉണ്ടായിരിക്കണം 
ഇത് മാറ്റാരുമല്ല 
നിങ്ങളുടെ പ്രിയപ്പെട്ട അസൂയ. 
വെറുപ്പും വിദ്വേഷവും 
ഈഗോയും വസിക്കുന്ന 
വളക്കൂറുള്ള മണ്ണിൽ 
ഞാൻ തഴച്ചു വളരും 
എന്റെ പിന്തുണ 
നിങ്ങൾക്ക് കൂടിയേ തീരു 
ഒരുത്തൻ പറയുന്നതിന്റെ 
ഘടക വിരുദ്ധം പറയുക 
എല്ലാത്തിനെയും എതിർക്കുക 
ഒരടിപോലും 
നിലത്തുനിന്ന് പൊങ്ങാൻ 
ആരും അനുവദിച്ചു കൂടാ 
കാരണം ഞാൻ ഒരു 
മിഡിജിറ്റാണ് 
എനിക്ക് പൊക്കം ഉള്ളവരെ, 
൯(പോങ്ങന്മാരെ അല്ല)
കണ്ടാൽ അടിമുടി തരിക്കും 
എനിക്ക് ആരേയും ഇഷ്ടമല്ല 
കാരണം ഞാൻ 
അസൂയയുടെ ചേറ്റു കുഴിയിലാണ് 
വസിക്കുന്നത് 
എന്റെ തലയിൽ ഒരു രോമവും ഇല്ല 
എല്ലാം അതിന്റെ കടയ്ക്കൽ നിന്നും 
അറുത്തു നീക്കപ്പെട്ടു 
ഒരു വൃത്തികെട്ട കഷണ്ടി 
നെറ്റി തുടങ്ങി അങ്ങ് 
തലയടിവാരം വരെ 
ഈഗോ നിങ്ങളുടെ 
ഈ പോക്ക് ശരിയല്ല 
വരൂ സ്നേഹിത 
നമ്മളക്ക് തോളോട് തോൾ 
ചേർന്ന് നടക്കാം 
എല്ലാം ഉപേഷിക്കുക 2018-08-11 17:11:57

കോടീശ്വരനായ ഒരാൾ തന്റെ സമ്പാദ്യമെല്ലാെ൦ ഉപേക്ഷിച്ച് ഓഷോയുടെ മുന്നിൽ കാഴ്ച്ചവെച്ചു. ഓഷോ അദ്ദേഹത്തിനോട്,ചോദിച്ചു;
"എല്ലാ൦ ഉപേക്ഷിക്കാ൯ തയ്യാറാണോ?"
"അതെ."

എങ്കിൽ കൊണ്ടുവന്ന സമ്പാദ്യ൦ മുഴുവനു൦ ആ നദിയിൽ എറിഞ്ഞു കളയുക."

കോടീശ്വര൯ അതിന് തയ്യാറല്ല.
"അങ്ങ് ഇത് ഏറ്റുവാങ്ങണ൦."

പലരുടേയു൦ ഉപേക്ഷിക്കൽ,ഇത്തര൦ പേരെടുക്കാ൯വേണ്ടി മാത്രമാണ്.

ഓഷോ വീണ്ടു൦ പറയുന്നു;
തെണ്ടി അവന്റെ തെണ്ടിപ്പാത്ര൦
ഉപേക്ഷിച്ച് ഇങ്ങോട്ട് വരണ്ട.

കാരണ൦ അത് നഷ്ട്ടമില്ലാത്ത ഉപേക്ഷിക്കലാണ്.
"ജീവിതത്തിൽ എല്ലാ൦ നേടുക.
നേടിയതെല്ലാ൦ ഉപേക്ഷിക്കുക.
അതാണ് ഉപേക്ഷിക്കൽ.

"എല്ലാ൦ ഉപേക്ഷിച്ച് ദരിദ്രനാകുന്നവ൯, ചാണക്കല്ലിലുരച്ച രത്ന൦പോലെ തിളങ്ങു൦."

ഡോ.ശശിധരൻ 2018-08-11 17:26:29

You are all  really educated community.Why don’t you go through the epistemology of ego?Ego is neither negative nor positive ! it is not ‘ego’ that is negative but your thought-process based in fears that are negative.

Kindly refer please !

(ഡോ.ശശിധരൻ)

SchCast 2018-08-13 13:48:19

The Rich (how one perceive to be) and the Kingdom of God

17 As Jesus started on his way, a man ran up to him and fell on his knees before him. “Good teacher,” he asked, “what must I do to inherit eternal life?”

18 “Why do you call me good?” Jesus answered. “No one is good—except God alone. 19 You know the commandments: ‘You shall not murder, you shall not commit adultery, you shall not steal, you shall not give false testimony, you shall not defraud, honor your father and mother.’[d]

20 “Teacher,” he declared, “all these I have kept since I was a boy.”

21 Jesus looked at him and loved him. “One thing you lack,” he said. “Go, sell everything you have and give to the poor, and you will have treasure in heaven. Then come, follow me.”

22 At this the man’s face fell. He went away sad, because he had great wealth.

23 Jesus looked around and said to his disciples, “How hard it is for the rich to enter the kingdom of God!”

24 The disciples were amazed at his words. But Jesus said again, “Children, how hard it is[e] to enter the kingdom of God! 25 It is easier for a camel to go through the eye of a needle than for someone who is rich to enter the kingdom of God.”

26 The disciples were even more amazed, and said to each other, “Who then can be saved?”

27 Jesus looked at them and said, “With man this is impossible, but not with God; all things are possible with God.”

28 Then Peter spoke up, “We have left everything to follow you!”

29 “Truly I tell you,” Jesus replied, “no one who has left home or brothers or sisters or mother or father or children or fields for me and the gospel 30 will fail to receive a hundred times as much in this present age: homes, brothers, sisters, mothers, children and fields—along with persecutions—and in the age to come eternal life. 31 But many who are first will be last, and the last first.”

Faithfull 2018-08-13 15:13:24
Hi SchCast
Where can I find god? He hasn’t met any of my demand. His representatives have been taking bribe from me for a long time? Why he is hiding from me?
അമ്മ 2018-08-13 17:53:25

"പാപി" ഞാനന്ന്യനില്‍ അങ്ങയെ ദര്ശിപ്പാന്‍
"കോപി" ഞാനന്ന്യനില്‍ സ്നേഹം പകര്‍ന്നിടാന്‍
എന്പിതാവേ പോറുത്തെന്പിഴ എന്നെ നീ
അന്പിനാല്‍ നിത്യം നിറക്കേണമീശ്വരാ 
ഞാനെന്നഭാവ മഹന്തയിവകളെന്‍
മാനസ്സംതന്നില്‍ കുടിയേറിവാണതാല്‍
താഴ്മഞാന്‍ ധരിച്ചീടാതെഗര്‍വിയായ്
തണ്ടുകൊണ്ടു തലമുരടിച്ചുപോയ്
ഇണ്ടല്‍പെട്ട് നടക്കുന്നൊരീവഴി
ക്കുണ്ടനേകര്‍  ജഗദീശ്വരാ ഗുരോ
തണ്ടകറ്റി തനയരാമെങ്ങളെ
തണ്ടിലേറ്റിനടത്തൂ ദിനം ദിനം!.

എന്തെങ്കിലുമൊക്കെ ഉണ്ടുന്നു തോന്നുമ്പോഴാണല്ലോ തണ്ടുണ്ടാകുന്നത് 
അതാണല്ലോ കോപം ജനിപ്പിക്കുന്നത് .എല്ലാംഉപേക്ഷിച്ചു ദരിദ്രനാകുന്നവൻ 
ചാണക്കല്ലിലുരച്ച രത്നംപോലെതിളങ്ങും എന്നത് ശരിയാണ് പക്ഷെ
ചാണയിലുരയ്ക്കുമ്പോൾ മുക്കുപണ്ടമാണെന്നു കണ്ടാൽ എന്താചെയ്യുക .?
അതിൽ ഡോ.വച്ച് തിളക്കമോ ?
SchCast 2018-08-14 13:39:07

Answer for faithfull:

അവസാനം എന്നിലേക്ക്‌ ഞാൻ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക