Image

പെയ്തുതോരാതെ കര്‍ക്കിടകക്കലി; സംസ്ഥാനത്ത് തുറന്നത് 24 അണക്കെട്ടുകള്‍

Published on 09 August, 2018
പെയ്തുതോരാതെ കര്‍ക്കിടകക്കലി; സംസ്ഥാനത്ത് തുറന്നത് 24 അണക്കെട്ടുകള്‍
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 24 അണക്കെട്ടുകള്‍ തുറന്നു. ഇതില്‍ 26 വര്‍ഷത്തിനുശേഷം തുറക്കുന്ന ചെറുതോണി അണക്കെട്ടും അഞ്ചുവര്‍ഷം കൂടി തുറക്കുന്ന ഇടമലയാര്‍ അണക്കെട്ടും ഉള്‍പ്പെടും. 

ഇടുക്കി റിസര്‍വോയറിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഷട്ടര്‍ തുറന്നുതന്നെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ആറിന് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. 

സംസ്ഥാനത്തു തുറന്ന ഡാമുകള്‍ 

തിരുവനന്തപുരം: പേപ്പാറ, അരുവിക്കര, നെയ്യാര്‍
കൊല്ലം: തെന്‍മല
പത്തനംതിട്ട: കക്കി
ഇടുക്കി: ചെറുതോണി, മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍
എറണാകുളം: ഇടമലയാര്‍, ഭൂതത്താന്‍കെട്ട്
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത്, ലോവര്‍ ഷോളയാര്‍, പീച്ചി, വാഴാനി
പാലക്കാട്: മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരമ്പുഴ, ശിരുവാണി
കോഴിക്കോട്: കക്കയം.
വയനാട്: ബാണാസുര സാഗര്‍, കാരാപ്പുഴ
കണ്ണൂര്‍: പഴശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക