Image

വിചാരവേദിപ്രതിമാസ സാഹിത്യചര്‍ച്ച ആഗസ്റ്റ് 12 ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍

Published on 09 August, 2018
വിചാരവേദിപ്രതിമാസ സാഹിത്യചര്‍ച്ച ആഗസ്റ്റ് 12 ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍
വിചാരവേദിയുടെ ആഗസ്റ്റ് മാസത്തെചര്‍ച്ച "മുട്ടത്ത് വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ" എന്ന വിഷയത്തെക്കുറിച്ചായിരിക്കും. ഒപ്പം ശ്രീമതി അന്ന മുട്ടത്ത് എഴുതിയ "ജീവന്റെ ഈണങ്ങള്‍" എന്നപുസ്തകത്തെപ്പറ്റിയുള്ള നിരൂപണചര്‍ച്ചയും ഉണ്ടായിരിക്കും.

മലയാളിവായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പ്രിയ എഴുത്തുകാരന്‍ മു ട്ടത്ത് വര്‍ക്കിയെക്കുറിച്ചുള്ള ഒരുവിപുല ചര്‍ച്ചക്ക് നിങ്ങളുടെ എല്ലാവരുടെയും സാന്നിദ്ധ്യം സഹായകരമാകും. അദ്ദേഹത്തിന്റെ മരുമകള്‍ ശ്രീമതി അന്ന മുട്ടത്ത് എഴുതിയ "ജീവന്റെഈണങ്ങള്‍" എന്നപുസ്തകവും മുട്ടത്ത് വര്‍ക്കിയുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
അക്ഷരങ്ങളുടെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് ഹൃദ്യമായ സംവാദങ്ങളിലൂടെ, അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് എത്തിനോക്കാം.

സഹൃദയരായ എല്ലാവരുടെയും സാന്നിദ്ധ്യം സാദരംക്ഷണിച്ചുകൊണ്ട്,
സ്‌നേഹത്തോടെ
സാംസി കൊടുമണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക